കാട്ടാക്കട: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ എഴുനൂറോളം പേര് പെന്ഷന് പട്ടികയില്‍ ഉള്‍പ്പെട്ടില്ല. മസ്റ്ററിങ് നടത്താത്തതിനാലാണ് പഞ്ചായത്തിലെ എഴുനൂറോളം പേര്‍ക്ക് പെന്ഷനില്ലാതായത്. പഞ്ചായത്തില്‍ 5500 ഓളം പേരാണ് മുമ്പ് പെന്ഷന്വാങ്ങിയിരുന്നത്. മസ്റ്ററിങ് കഴിഞ്ഞ് വിതരണം പുരനാരംഭിച്ചപ്പോഴാണ് എഴുനൂറോളം പേര് പുറത്തായതായി അറിയുന്നത്. ക്ഷേമ പെൻഷൻ നേടുന്നവരിൽ കിടപ്പു രോഗികൾ ഉൾപ്പെടെയുള്ളവർക്കാണ് നാലുമാസത്തെ ക്ഷേമപെൻഷൻ നഷ്ടമാകുന്നത്.
ഇവർക്ക് ഇനി അപേക്ഷ പുതുക്കി നൽകിയാലും നാലു മാസത്തേത് ഉൾപ്പെടെ പുതുക്കി കിട്ടുന്നത് വരെയുള്ള പെൻഷൻ തുകയും ലഭിക്കില്ല. ഐ.എസ്.ഒ അംഗീകാരമുള്ള മാറനല്ലൂര്‍ പഞ്ചായത്തിലെ എരുത്താവൂർ വാർഡിൽ മാത്രം 90ൽ അധികം പേരാണ് ക്ഷേമപെൻഷനിൽ നിന്ന് പുറത്തായത്. ഗ്രാമപഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ പ്രതിനിധീകരിക്കുന്ന വാർഡില്‍ നൂറോളം പേര് പട്ടികയില്‍ നിന്നും പുറത്തായി സർക്കാരിന്റെ വിവിധ ക്ഷേമ പെൻഷനുകൾ അർഹതപ്പെട്ടവർക്ക് ലഭ്യമാക്കാൻ വാർഡ് അംഗങ്ങൾ മുൻകൈ എടുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഉള്ളപ്പോഴാണ് ഈ അനാസ്ഥ.
ഗ്രാമപഞ്ചായത്ത് നികുതി അടച്ചില്ലെന്ന പേരിൽ മസ്റ്ററിങ് പുതുക്കി നൽകാത്തവരും പട്ടികയിൽ പെടുന്നു. ഒരു പഞ്ചായത്തിൽ ആകെ ആയിരത്തിന് താഴെ ആളുകൾ മാത്രമല്ലേ പെൻഷൻകാർ കാണുള്ളു എന്നാണ് സെക്രട്ടറിയുടെ സംശയം. അക്ഷയ കേന്ദ്രത്തിന്റെ പിഴവാണ് മസ്റ്ററിങ് നടക്കാത്തതെന്നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം. തന്റെ വാർഡിൽ അഞ്ചിൽ താഴെ പേർക്ക് മസ്റ്ററിങ് നടത്തിയിട്ടും പെൻഷന് പുറത്തായ ആളുകൾ ഉണ്ടെന്നും പ്രസിഡന്റ് പറയുന്നു. പെൻഷന് അർഹതയുളളവർ എത്രയെന്നോ എങ്ങനെ വിതരണം ചെയ്യണമെന്നോ പഞ്ചായത്ത് അധികൃതർക്ക് പോലും നിശ്ചയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.