കാട്ടാക്കട: മലയിന്‍കീഴ് റോഡില്‍ എട്ടുരുത്തിയിലെ വീട്ടില്‍ നിന്നും പന്ത്രണ്ടര പവൻ സ്വർണാഭരണങ്ങൾ കവര്‍ന്ന കേസില്‍ പ്രതി പിടിയിൽ.
നെടുമങ്ങാട് നഗരിക്കുന്ന് ചിറത്തലയ്ക്കൽ പുത്തൻവീട്ടിൽ വാള് ഗോപു എന്ന ഗോപുവിനെയാണ് (36) അറസ്റ്റ് ചെയ്തത്.
പുതുവര്‍ഷാരംഭത്തില്‍ എട്ടിരുത്തി അരുണിമയില്‍ ശ്രീജിത് വീടുപൂട്ടി കുടുംബസമേതം വിനോദയാത്രക്ക് പോയ സമയത്താണ് മോഷണം നടന്നത്.
നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറിെൻറ നിർദേശാനുസരണം കാട്ടാക്കട െപാലീസും ഷാഡോ ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.