കാട്ടാക്കട: കെ.എസ്.ഇ.ബിയിലെ കരാർ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ വികസനവുമായി ബന്ധപ്പെട്ട് റോഡിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റുകയായിരുന്ന ആര്യനാട്, കോട്ടയ്ക്കകം, വയലരിക്കത്ത് വീട്ടിൽ അജീഷ് (38), ആര്യനാട്, കഞ്ഞിരംമൂട്, കുമാർ ഭവനിൽ ദിനീഷ് (34), ആര്യനാട്, കോട്ടയ്ക്കകം, തടിക്കട വീട്ടിൽ ശ്രീനുകുമാർ (34) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് ബൈക്കുകളില്‍ ആയുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഒരാൾക്ക് വെട്ടേൽക്കുകയും മറ്റുള്ളവർക്ക് വടി ഉപയോഗിച്ച് മർദനമേൽക്കുകയുമായിരുന്നു. പരിക്കേറ്റ മൂവരേയും ആര്യനാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ആക്രമണത്തിൽ കരാറുകാരന് ശ്രീദാസ്, ശലോമോൻ, ഷിബു, നടരാജൻ, വിപിൻ എന്നിവർക്ക് മർദ്ദനമേറ്റു. ശ്രീദാസിന്റെ മൊബൈൽ ഫോണും അജീഷിന്റെ രണ്ടു പവന്റെ മാലയും നഷ്ടമായതായും പരാതിയില്‍ പറയുന്നു. മാസങ്ങൾക്കു മുമ്പ് ആര്യനാട് കാഞ്ഞിരംമൂട് ഭാഗത്ത് വെച്ച് മണ്ണുകടത്തുകാരുടെ ടിപ്പറുകൾ ദിനീഷ് തടഞ്ഞിടുകയും പൊലീസിനെ അറിയിക്കുകയുമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാകാം ആക്രമണകാരണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.