കാട്ടാക്കട: ഗ്രാമീണമേഖലയിലെ റോഡുകളിലൂടെ യാത്രക്കാരുടെയും നാട്ടുകാരുടെയും കാതടപ്പിച്ച് ബൈക്കുകളും കാറുകളും ചീറിപ്പായുന്നു. തിരിച്ചറിയാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റില്‍ സ്റ്റിക്കര്‍ പതിപ്പിച്ചും നമ്പര്‍ കാണാനാകാത്ത വിധം മടക്കിെവച്ചുമാണ് പായുന്നത്. ജങ്ഷനില്‍ പൊലീസ് സ്റ്റേഷനുമുന്നിലൂടെ പോലും നിയമങ്ങള്‍ പാേട ലംഘിച്ചാണ് യാത്ര.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ കാട്ടാക്കട താലൂക്ക് പ്രദേശത്ത് നിരവധിപേര്‍ ഇത്തരത്തിലുള്ളവരുടെ ക്രൂരതക്കിരയായി ചികിത്സയിലാണ്. അഞ്ചിലേറെപ്പേർ അപകടങ്ങളിൽ മരിച്ചു. ബൈക്കുകളുടെയും കാറുകളുടെയും അലക്ഷ്യമായ ഡ്രൈവിങ്ങും അമിതവേഗവും കാരണം അപകടങ്ങൾ പതിവാണ്.
ഇത് നിയന്ത്രിക്കാൻ അധികൃതര്‍ക്കാകുന്നില്ല. പ്രായപൂര്‍ത്തിയാകാത്തവരും ലൈസന്‍സ് ഇല്ലാത്തവരും നടത്തുന്ന ചീറിപ്പാച്ചിലില്‍ കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. റോഡിലൂടെ അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾക്കുമുന്നിൽ സ്കൂൾ കുട്ടികളും വയോധികരും ചെന്നുപെടുന്നു.
ബൈക്ക് യാത്രക്കാർ ഒരു നിയന്ത്രവുമില്ലാതെയാണ് ചീറിപ്പായുന്നത്. കാതടപ്പിക്കുന്ന ശബ്ദവും വെടിയൊച്ചയുമൊക്കെയുണ്ടാക്കിയാണ് ഇത്തരക്കാരുടെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.