പ്ര​വ​ര്‍ത്ത​നം നി​ല​ച്ച​തി​നെ തു​ട​ര്‍ന്ന് നെ​യ്യാ​ര്‍ തീ​ര​ത്ത് ഒ​തു​ക്കി​യി​ട്ടി​രി​ക്കു​ന്ന ബോ​ട്ടു​ക​ള്‍

ബോട്ടുകള്‍ നെയ്യാര്‍ഡാമില്‍ തുരുമ്പെടുത്ത് നശിക്കുന്നു

കാ​ട്ടാ​ക്ക​ട: വ​നം വ​കു​പ്പി​ന്‍റെ​യും ഡി.​ടി.​പി.​സി​യു​ടെ​യും നി​ര​വ​ധി ബോ​ട്ടു​ക​ള്‍ നെ​യ്യാ​ര്‍ഡാ​മി​ല്‍ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. ആ​ദ്യം എ​ൻ​ജി​ന്‍ ത​ക​രാ​റി​ലാ​കു​ന്ന ബോ​ട്ടു​ക​ള്‍ തീ​ര​ത്ത​ടു​പ്പി​ക്കും. പി​ന്നീ​ട് ക​ര​ക്കു​ക​യ​റ്റും. ക​ര​ക്കു​ക​യ​റ്റി​യ ബോ​ട്ടു​ക​ളൊ​ന്നും പി​ന്നീ​ട് വെ​ള്ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല. ര​ണ്ടു​വ​ര്‍ഷ​ത്തി​നി​ടെ ഡി.​ടി.​പി.​സി​യു​ടെ അ​ഞ്ച്​ ബോ​ട്ടു​ക​ളാ​ണ് ക​ട്ട​പ്പു​റ​ത്താ​യ​ത്. വ​നം​വ​കു​പ്പി​ന്‍റെ നി​ര​വ​ധി ബോ​ട്ടു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ന​ശി​ച്ച് നെ​യ്യാ​റി​ന്‍റെ വി​വി​ധ തീ​ര​ങ്ങ​ളി​ല്‍ കി​ട​ക്കു​ന്ന​ത് കാ​ണാം.

ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ്​ നെ​യ്യാ​ർ ജ​ലാ​ശ​യ​ത്തി​ൽ സ​വാ​രി ന​ട​ത്തി​യി​രു​ന്ന ഡി.​ടി.​പി.​സി​യു​ടെ ബോ​ട്ടു​ക​ള്‍ എ​ൻ​ജി​ന്‍ ത​ക​രാ​ർ കാ​ര​ണം ക​ട്ട​പ്പു​റ​ത്താ​യ​തോ​ടെ ബോ​ട്ട് സ​വാ​രി നി​ല​ച്ചു. തു​ട​ര്‍ന്ന് പ​രാ​തി​ക​ള്‍ ശ​ക്ത​മാ​യ​തോ​ടെ ഒ​രെ​ണ്ണം ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് ക​ഴി​ഞ്ഞ​യാ​ഴ്ച സ​ര്‍വി​സ് ആ​രം​ഭി​ച്ചു. ആ​റ് പേ​ർ​ക്ക് ക​യ​റാ​വു​ന്ന ര​ണ്ടു സ​ഫാ​രി​യും മൂ​ന്ന് പേ​ർ​ക്കു​ള്ള ഒ​രു സ്പീ​ഡ് ബോ​ട്ടും അ​ഞ്ചു​പേ​ർ​ക്കു​ള്ള സെ​മി സ്പീ​ഡ് ബോ​ട്ടും ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ ബോ​ട്ടു​ക​ളാ​ണ് നെ​യ്യാ​ർ​ഡാം ഡി.​ടി.​പി.​സി​യു​ടേ​താ​യി ജ​ലാ​ശ​യ​ത്തി​ൽ ഓ​ടി​യി​രു​ന്ന​ത്.

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ബോ​ട്ടു​ക​ൾ ഒ​ന്നൊ​ന്നാ​യി ഷെ​ഡി​ലാ​യി. ഒ​രു​വ​ർ​ഷം മു​മ്പ് മു​ങ്ങി​പ്പോ​യ പു​തി​യ മൂ​ന്നു​പേ​ർ​ക്കു​ള്ള സ്പീ​ഡ് ബോ​ട്ടി​ന്റെ എ​ൻ​ജി​ൻ ഉ​ൾ​പ്പെ​ടെ സ​ർ​വി​സി​നാ​യി കൊ​ണ്ടു​പോ​യി​ട്ട് ഇ​തേ വ​രെ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. ഇ​വി​ടെ​യു​ള്ള പ​ല ബോ​ട്ടു​ക​ൾ​ക്കും ഫി​റ്റ്ന​സും ഇ​ൻ​ഷു​റ​ൻ​സും നേ​ടാ​ൻ ക​ഴി​യാ​ത്ത​തും ബോ​ട്ടു​ക​ൾ നീ​റ്റി​ലി​റ​ക്കാ​ൻ ഉ​ള്ള ത​ട​സ്സ​മാ​യി പ​റ​യു​ന്നു.

നെ​യ്യാ​ർ​ഡാ​മി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ് ബോ​ട്ട് സ​വാ​രി. എ​ന്നാ​ല്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം ദി​വ​സം ക​ഴി​യും തോ​റും നെ​യ്യാ​ര്‍ഡാ​മി​ലെ ബോ​ട്ടു​സ​വാ​രി​ക്കെ​ത്തു​ന്ന​വ​ര്‍ നെ​യ്യാ​റി​ന്‍റെ തീ​ര​ത്ത് ന​ശി​ച്ചു​കി​ട​ക്കു​ന്ന ബോ​ട്ടു​ക​ളെ ക​ണ്ട് നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്.

Tags:    
News Summary - Boats wreck at Neyyardam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.