കാട്ടാക്കട: പാലം പണിത് ആഴ്ചകള്‍ക്കുള്ളില്‍തന്നെ സംരക്ഷണഭിത്തി പൊട്ടി. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ പരുത്തിപ്പള്ളി മാങ്കുടിചിറ പാലത്തിലെ സംരക്ഷണഭിത്തിയാണ് നിര്‍മാണം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ പൊളിഞ്ഞത്. ജില്ല പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ചെലവിട്ടാണ് സംരക്ഷണഭിത്തി നിർമിച്ചത്. നിര്‍മാണഘട്ടത്തില്‍ തന്നെ നാട്ടുകാര്‍ അപാകതകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതര്‍ അവഗണിച്ചെന്നാണ് ആക്ഷേപം.
മാങ്കുടിചിറ-പരുത്തിപ്പള്ളി ബണ്ട് റോഡിൽ തോടിന് കുറുകെയുള്ള പാലത്തിന് സംരക്ഷണമേകാനാണ് സംരക്ഷണഭിത്തി നിര്‍മിച്ചത്. എന്നാൽ പണി പൂർത്തിയായതോടെ കൈവരിയിൽ വിള്ളൽ രൂപപ്പെടുകയായിരുന്നു. ഇതോടെ ഒരു വശത്തെ ഭിത്തി പൊളിഞ്ഞുവീഴാവുന്ന സ്ഥിതിയിലായി.
പ്രവൃത്തിയിലെ ക്രമക്കേടാണ് കൈവരിയിൽ വിള്ളൽ ഉണ്ടാകാൻ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാൽ വാഹനം ഇടിച്ചാണ് വിള്ളൽ ഉണ്ടായതെന്ന് ഡിവിഷൻ അംഗം എ. മിനി പറഞ്ഞു. നിര്‍മാണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.