കാട്ടാക്കട: ഓട്ടോയിൽ കറങ്ങി കഞ്ചാവ് വിൽപന നടത്തിയ കേസിൽ ഒരാളെ കാട്ടാക്കട എക്സൈസ് സംഘം പിടികൂടി. മാറനല്ലൂർ കൂവളശ്ശേരി ഗുരുമന്ദിരത്തിന് സമീപം മോഹനനെയാണ് (64) അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് 110 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഓട്ടോയും പിടിച്ചെടുത്തു.
ഇയാൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയതിന് അരുവിക്കര സാജു നിവാസിൽ സജുവിനെതിരെയും (44) കേസെടുത്തതായി എക്സൈസ് അറിയിച്ചു. ക്രിസ്മസ്-പുതുവത്സര സ്പെഷൽ പരിശോധനയുടെ ഭാഗമായി അരുവിക്കര പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ലഹരി വിൽപന സംബന്ധിച്ച പരാതികൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 0471 2292443 എന്ന നമ്പരിലേക്ക് പൊതുജനങ്ങൾക്ക് വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.