കാട്ടാക്കട: പൊലീസിനെ ആക്രമിക്കുകയും കോട്ടൂർ വ്ലാവെട്ടി പ്രദേശങ്ങളില്‍ വീടുകള്‍ക്ക് നേരെ അതിക്രമം കാട്ടുകയും ചെയ്ത കേസില്‍ പിടിയിലായവരില്‍ രണ്ടുപേരൊഴികെ മറ്റെല്ലാ പ്രതികളും 23ന് താഴെയുള്ളവര്‍. ഗ്രാമീണമേഖലയില്‍ ലഹരി ഉപയോഗം വർധിച്ചെന്ന നാട്ടുകാരുടെ പരാതികള്‍ ശരിവെക്കുന്നതാണ് സമീപകാല സംഭവങ്ങൾ.
ലഹരിസംഘത്തിെൻറ അതിക്രമം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മലയോരനിവാസികള്‍. പൊലീസിെൻറ ശ്രദ്ധ കാര്യമായി പതിയാത്ത പ്രദേശങ്ങളാണ് ഇപ്പോള്‍ കഞ്ചാവ് മാഫിയകളുടെ താവളം. കാട്ടാക്കട, പന്നിയോട്, കള്ളിയല്‍ പ്ലാേൻറഷന്‍-കോട്ടൂര്‍ നെല്ലിക്കുന്ന് പ്രദേശം എന്നിവിടങ്ങള്‍ ഏറെക്കാലമായി ലഹരിമാഫിയയുടെ കേന്ദ്രമാണ്. മാസങ്ങള്‍ക്ക് മുമ്പ് പന്നിയോടും രണ്ടുവര്‍ഷം മുമ്പ് നെല്ലിക്കുന്ന് കോളനിയിലും ലഹരി മാഫിയ പൊലീസിനെ ആക്രമിച്ചിരുന്നു.
ഏറെക്കാലമായി ഗ്രാമങ്ങളില്‍ ലഹരിവസ്തുക്കളുടെ വില്പന തകൃതിയാണ്. ലോക് ഡൗണ്‍ കാലത്ത് പോലും വിദ്യാർഥികള്‍ വന്‍തോതിലാണ് കഞ്ചാവിനടിമകളായത്. നിരവധി പേരെ പൊലീസും എക്സൈസ് സംഘവും പിടികൂടിയിട്ടും ലഹരി മാഫിയ തഴച്ചുവളരുകയാണ്. ലോക്ഡൗണ്‍ സമയത്ത് കോട്ടൂര്‍, ആര്യനാട് ഭാഗങ്ങളില്‍ നിന്ന് ലിറ്റര്‍ കണക്കിന് വ്യാജചാരായമാണ് പുറത്തേക്ക് ഒഴുകിയത്. ഇപ്പോള്‍ ചാരായലോബിയെക്കാള് കഞ്ചാവ് ലോബി ശക്തമായി.
കോട്ടൂര്‍ നെല്ലിക്കുന്ന് പ്രദേശം വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ ലഹരിവസ്തുക്കള്‍ സംഭരിക്കുന്നതിനും മൊത്തവിതരണക്കാര്‍ക്ക് നല്‍കുന്നതിനും പറ്റിയ ഇടമാണ്. അതുകൊണ്ടുതന്നെ ദിനവും നിരവധി സംഘങ്ങളാണ് ബൈക്കുകളിലും കാറുകളിലുമായി ഇവിടെ വന്നുപോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.