13 കാരിയെ പീഡിപ്പിച്ച കേസിൽ എട്ടുപേർ പിടിയില്‍

കാട്ടാക്കട: മാറനല്ലൂരില്‍ 13 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ എട്ട്​ യുവാക്കള്‍ പിടിയില്‍. പെണ്‍കുട്ടി 2019 മുതല്‍ പീഡനത്തിനിരയായിരുന്നെന്ന്​ പൊലീസ് പറഞ്ഞു. മാറനല്ലൂര്‍ സ്വദേശികളായ ലാല്‍, വിഷ്ണു, ചിക്കു, മോനിഷ്, അനന്തു, അമല്‍, ജിബി എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട്​ ജിമ്മൻ വിഷു എന്ന വിഷ്ണു പിടിയിലാകാനുണ്ട്.

​പെണ്‍കുട്ടിയുമായി ഫോൺ മുഖേന സൗഹൃദത്തിലായ പ്രതികളിലൊരാള്‍ നഗ്​നചിത്രം പകർത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. ഇൗ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ്​ മറ്റുള്ളവര്‍ വിവിധ സമയങ്ങളിലായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവത്തിൽ മൂന്നു കേസുകൾ മാറനല്ലൂർ പൊലീസ് രജിസ്​റ്റർ ചെയ്ത​​ു. ഒരു പോക്സോ കേസും ബലാത്സംഗക്കുറ്റത്തിന്​​ രണ്ട്​ കേസുമാണ്​ രജിസ്​റ്റർ ചെയ്​തത്​.

ലോക്​ഡൗൺ നിയന്ത്രണങ്ങൾ കർശനമായിരുന്നപ്പോൾ പെണ്‍കുട്ടിയുടെ മൊബൈല്‍ മാതാവുതന്നെ തകര്‍ത്തിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി അധ്യാപിക ബന്ധപ്പെട്ടപ്പോഴാണ്​ മാതാവ്​ ഫോൺ ​നശിപ്പിച്ചകാര്യം കുട്ടി പറഞ്ഞത്​. അധ്യാപിക അറിയിച്ചതനുസരിച്ച്​ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായത്തോടെ ചൈൽഡ് ഫോമിലേക്ക് മാറ്റി. ഇവിടെ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനവിവരങ്ങൾ വെളിപ്പെടുത്തിയത്​. തുടർന്ന്​ പൊലീസ്​ കേസെടുത്ത്​ അന്വേഷണമാരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

മാറനല്ലൂർ എസ്​.എച്ച്​.ഒ ജഗദീഷ്, സബ് ഇൻസ്‌പെക്ടർ നൗഷാദ്, എ.എസ്​.​െഎ അശോകൻ, ഷാഡോ പൊലീസ് ഇൻസ്‌പെക്ടർ പോൾവിൻ, എ.എസ്.ഐ സുനിലാൽ, സീനിയർ സി.പി.ഒ നേവിൻരാജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.

Tags:    
News Summary - Eight arrested for raping 13-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.