കാട്ടാക്കട: ആഡംബര ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ ലഹരി പൊതികളുമായി എക്സൈസ് സംഘം പിടികൂടി. ആമച്ചൽ, മംഗലക്കൽ നന്ദാവനം കുളിർമയില്‍ മനു എന്ന അഭിജിത്തി(20)നെയാണ് അറസ്റ്റ് ചെയ്തത്. 7.05 ഗ്രാം എം.ഡി.എം മനുവില്‍നിന്ന് കണ്ടെടുത്തു. ബുധനാഴ്ച രാത്രിയോടെ ആമച്ചൽ ഭാഗത്തു നിന്നാണ് ബൈക്കും ലഹരി പൊതികളുമായി മനുവിനെ എക്സൈസ് പിടികൂടിയത്. എൻ.ഡി.പി.എസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് മനു പിടിയിലായത്. ആമച്ചല്‍ പ്രദേശത്ത് മെഡിക്കല്‍ വിദ്യാൾഥികള് ഉള്‍പ്പെടെ ലഹരി സംഘത്തെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
കാട്ടാക്കട റേഞ്ച് ഇൻസ്പെക്ടർ എ. നവാസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ കെ.എസ്. ജയകുമാർ, വി. ഗിരീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ റ്റി. വിനോദ്, കെ.ആർ. രജിത്ത്, ശ്രീജിത്ത് എം, വിനോദ്കുമാർ, സാധുൻ പ്രഭദാസ്, മണികണ്ഠൻ, ഷിന്റോ എബ്രഹാം, ജിഷ്ണു എസ്.പി, അഭിലാഷ് വി.എസ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ അനിത കെ, അശ്വതി വി, വിവ ഐ.വി, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.