കാട്ടാക്കട: കട്ടയ്ക്കോട് റോഡിലെ പഴ മൊത്തവ്യാപാര സ്ഥാപനത്തിൽ തീപിടിച്ചു. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. കാട്ടാക്കട സ്വദേശി ഷാജിയുടെ പൂച്ചെടിവിളയിൽ പ്രവർത്തിക്കുന്ന. എ.കെ.എസ് ഫ്രൂട്ട്സ് മൊത്തവ്യാപാരകേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഇവിടെയുണ്ടായിരുന്ന വാഹനങ്ങള്‍ മാറ്റാനായതും അഗ്നിശമനസേനയുടെ സഹായം വേഗത്തില്‍ ലഭിച്ചതും നാശത്തിന്റെ തോത് കുറച്ചു.
രാത്രി എട്ടരയോടെ കേന്ദ്രത്തിന്റെ പിറകില്‍നിന്ന് പുക ഉയര്‍ന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു. നവരാത്രി ഉത്സവം പ്രമാണിച്ച് മൊത്തവിതരണത്തിനായി സൂക്ഷിച്ചിരുന്ന ഓറഞ്ച്, ആപ്പിൾ, മുന്തിരി ഉൾപ്പെടെയുള്ളവയാണ് കത്തിനശിച്ചത്. ചരക്കുവാഹനം ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളാണ് നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ചത്. കെട്ടിടത്തിനോടുചേർന്ന് ഇരുവശങ്ങളിലും നിരവധി കെട്ടിടങ്ങൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.