കാട്ടാക്കട: ദമ്പതികളെന്ന പോലെ ജ്വല്ലറിയിലെത്തിയ സംഘം ഉടമയുടെ മുഖത്ത് മുളകുപൊടി വിതറി ആറുപവെൻറ ആഭരണങ്ങളുമായി കടന്നു. കുറ്റിച്ചല്‍ ജങ്ഷൻ വൈഗാ ജ്വല്ലറിയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ആഭരണങ്ങളുമായി കാറില്‍ കടന്ന സംഘത്തെ കാട്ടാക്കട ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം മണിക്കൂറിനുള്ളില്‍ പിടികൂടി.
നാലുപേരുമായി കാറിലെത്തിയ തസ്കര സംഘം സന്ധ്യയോടെ ജ്വല്ലറിക്കുസമീപം നിലയുറപ്പിച്ചു. ഉടമ മാത്രമുള്ളപ്പോൾ യുവതിയും യുവാവും കടയിൽ കയറി. മൂന്നുപവെൻറ രണ്ടു സ്വർണമാല വാങ്ങി. കൈയില്‍ കരുതിയിരുന്ന മുളകുപൊടി ഉടമയുടെ മുഖത്തെറിഞ്ഞ ശേഷം സംഘം പുറത്തുകിടന്ന കാറില്‍ കയറി സ്ഥലംവിട്ടു.
ഉടമ പുറത്തിറങ്ങി നിലവിളിച്ചതോടെ പരിസരത്തുള്ളവർ തസ്കര സംഘം വന്ന കാറിനെ കുറിച്ച വിവരം ഉള്‍പ്പെടെ പൊലീസിൽ അറിയിച്ചു. കാട്ടാക്കട പൊലീസ് വാഹനത്തെ കുറിച്ച വിവരം മറ്റ് സ്റ്റേഷനുകളിലേക്ക് കൈമാറി. പൊലീസ് ജാഗ്രതയോടെ ഇടപെടുകയും മലയിന്കീഴിനടുത്തുെവച്ച് പിടികൂടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.