കാട്ടാക്കട: ഉഷ്ണതരംഗത്തില്‍ ഗ്രാമങ്ങൾ പകലും രാത്രിയും വെന്തുരുകുന്നു. ഇതിനിടെ രാത്രിയും പകലും മണിക്കൂറുകളോളം അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ കറണ്ട് കട്ട് നാട്ടുകാരെ വലക്കുന്നു. കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ പട്ടണവും മലയോര പ്രദേശങ്ങളില്ഡ പലേടത്തും വൈദ്യുതി മുടക്കം പതിവാകുന്നു.
അടുത്തിടെയായി അപ്രഖ്യാപിത വൈദ്യുതി മുടക്കവും പ്രഖ്യാപിത മുടക്കവും പതിവായതോടെ വ്യാപാര സ്ഥാപനങ്ങളുൾപ്പെടെ പ്രതിസന്ധിയിലാണ്. എല്ലായിടങ്ങളിലും രാപകൽഭേദമെന്യേ മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്.
പകല്‍ അടിക്കടി വൈദ്യുതി തടസ്സപ്പെടുന്നത് കച്ചവടക്കാർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. ഏപ്രിലിൽ മുന്നറിയപ്പോടെ ആറ് ദിവസും പകല്‍ മുഴുവന്‍ പണിയുടെ പേരില്‍ വൈദ്യുതി മുടക്കി. ലൈന്‍-വൈദ്യുതി പോസ്റ്റുകള്‍ മാറ്റല്‍, മരച്ചില്ലകള്‍ വെട്ടിമാറ്റല്‍, തുടങ്ങിയ പേരുകളിലാണ് പകല്‍ സമയങ്ങളില്‍ കറണ്ട് കട്ട് ചെയ്യുന്നത്
കാട്ടാക്കട 110 കെ.വി സബ് സ്റ്റേഷനുസമീപത്തുപോലും അടിക്കടിയാണ് വൈദ്യുതി നിലക്കുന്നത്. ഫീഡര്‍ തകരാര്‍, ലൈനുകളുടെ അറ്റകുറ്റപ്പണി, വൈദ്യുതി ലൈനുകള്‍ക്ക് മീതെ കിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്ന ജോലികൾ നടക്കുന്നു ഇങ്ങനെപോകുന്നു അധികൃതരുടെ വിശദീകരണം. കാട്ടാക്കടപട്ടണം ഒഴികെയുള്ള മേഖലകളില്‍ ദിവസവും കുറഞ്ഞത് അഞ്ചിലേറെ തവണയെങ്കലും വൈദ്യുതി മുടങ്ങുമെന്നാണ് നാട്ടുകാരുടെയും വ്യാപാരിവ്യാവസായികളുടെയും പരാതി.
വേനല്മഴക്കൊപ്പമുള്ള കാറ്റ് വീശിയാലോ ഇടിവെട്ടിയാലോ മഴ വന്നാലോ മലയോര പ്രദേശങ്ങളിൽ വൈദ്യുതിമുടക്കം പതിവാണ്. പിന്നെ മണിക്കൂറുകൾ കഴിഞ്ഞാവും വൈദ്യുതി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.