കാട്ടാക്കട: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ നെയ്യാർഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. നെയ്യാര്‍ അണക്കെട്ട് നിറഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച രണ്ട് തവണയായി നാല് ഷട്ടറുകളും ഉയര്‍ത്തി വെള്ളം ഒഴുക്കി കളയുന്നുണ്ട്. രാത്രിയോടെ എല്ലാ ഷട്ടറുകളും ഒന്നര മീറ്റര്‍ വീതം തുറന്നു.
ഉച്ചയോടെ 130 സെൻറിമീറ്റർ വീതം ഉയർത്തിയിരുന്ന ഷട്ടറുകൾ മഴ കുറയാത്തതിനാൽ സന്ധ്യയോടെയാണ് ഒന്നര മീറ്റര്‍ ഉയർത്തിയത്. 84.750 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ ഇപ്പോൾ 84.53 മീറ്ററാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴയുള്ളതിനാൽ ഇരുന്നൂറിലേറെ മീറ്റർ ക്യൂബ് വെള്ളം ഒഴുകിയെത്തുന്നുണ്ട്.
നെയ്യാറിലും കൈവഴികളായ മുല്ലയാറിലും വള്ളിയാറിലും കരപ്പയാറിലും വെള്ളത്തിെൻറ ഒഴുക്ക് കൂടി. നെയ്യാർ വനമേഖലയിലെ അരുവികളും തോടുകളും നിറഞ്ഞൊഴുകുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. വനമേഖലയിൽ മഴ കൂടുതൽ ശക്തി പ്രാപിച്ചതോടെ മണിക്കൂറിൽ 20 സെൻറിമീറ്റർ വെള്ളമാണ് ഉയരുന്നത്.
മഴ ഈ നിലയിൽ തുടർന്നാൽ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടിവരുമെന്നും നെയ്യാറിെൻറ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജലസേചന വകുപ്പ് എൻജിനീയര്‍ വിനോദ് പി.എസ് പറഞ്ഞു. എക്സിക്യൂട്ടിവ് എൻജിനീയര്‍ ബാലചന്ദ്രന്, എൻജിനീയര്‍ വിനോദ് പി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നെയ്യാര്‍ഡാമില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്
നെയ്യാർ ഡാമിൽ സന്ദർശകർക്ക് വിലക്ക്
കാട്ടാക്കട: ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഇറിഗേഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ പി.എസ്. വിനോദ് അറിയിച്ചു.
പൊന്മുടിയിൽ ഉരുൾപൊട്ടലില്ല
വിതുര: കനത്ത മഴയെത്തുടർന്ന് പൊന്മുടിയിൽ ഉരുൾപൊട്ടിയെന്നും വെള്ളപ്പൊക്കമാണെന്നുമുള്ള വാർത്തകൾ പ്രചരിച്ചു. എന്നാൽ, ഇവയെല്ലാം വ്യാജമാണെന്ന് ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു. മഴ ശക്തമായതിനാൽ വാമനപുരം നദിയുടെ കരകളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അറിയിച്ചു.
യാത്ര നിരോധിച്ചു
മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊന്മുടി വിനോദസഞ്ചാര മേഖലയിലേക്കുള്ള എല്ലാവിധ യാത്രകളും നിരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.