കാട്ടാക്കട: കണ്ടല ബാങ്ക് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കേരള ബാങ്ക് മിഷൻ 2025ൽ ഉൾപ്പെടുത്തി സ്വർണപ്പണയ വായ്പവിതരണം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ ജെ. അജിത് കുമാർ അധ്യക്ഷത വഹിച്ചു.
മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സുരേഷ് കുമാർ, സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ടി. അയ്യപ്പൻ നായർ, കേരള ബാങ്ക് ഡി.ജി.എം പി.കെ. സുരേഷ്കുമാർ, സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ എൽ. ബിനിൽകുമാർ, കേരള ബാങ്ക് സീനിയർ മാനേജർമാരായ എസ്. ബിന്ദു, സജി, നിക്ഷേപക പ്രതിനിധികളായ ജി. സതീശ് കുമാർ, ജെ.എൻ. സൈമൺ, ജനാർദനൻ നായർ, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ കെ. ഉപേന്ദ്രൻ, കെ. സുരേഷ് കുമാർ ബാങ്ക് സെക്രട്ടറി ആർ.കെ. ബൈജുരാജൻ തുടങ്ങിയവർ സംസാരിച്ചു. നിക്ഷേപകർക്ക് പുനരുദ്ധാരണ പാക്കേജ് വഴി പണം തിരികെ നൽകുമെന്ന് ജനപ്രതിനിധികളും സഹകരണവകുപ്പ് ഉദ്യോഗസ്ഥരും കേരള ബാങ്ക് പ്രതിനിധികളും ഉറപ്പുനൽകി.
173 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് ബാങ്ക് നല്‍കാനുള്ളതെന്നാണ് സഹകരണവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ വായ്പ, ചിട്ടി എന്നിവ വഴി ബാങ്കിന് ലഭിക്കാനായി 69 കോടി രൂപ മാത്രമേയുള്ളൂ. നിക്ഷേപത്തിന്റെ ഇരട്ടി ബാങ്കിന് ലഭിക്കാനുണ്ടെന്നായിരുന്നു ബാങ്ക് ഭരണസമിതിയുടെ പ്രചാരണം. പ്രതിസന്ധി രൂക്ഷമാകുകയും നിലയില്ലാക്കയത്തിലാവുകയും ചെയ്തതോടെയാണ് കണ്ടല ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ കീഴിലായത്. കോണ്‍ഗ്രസിൽ നിന്നെത്തി സി.പി.ഐ നേതാവായ എന്‍. ഭാസുരാംഗന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങളാണ് ബാങ്കിന്റെ തകര്‍ച്ചക്കിടയാക്കിയത്.
നൂറുകണക്കിനാളുകളുടെ സാമ്പാദ്യമാണ് കണ്ടല ബാങ്കില്‍ കുരുങ്ങിക്കിടക്കുന്നത്. പണം നിക്ഷേപിച്ച നിർധനര്‍ ഉള്‍പ്പെടെ നിക്ഷേപം തിരികെ കിട്ടാനായി നെട്ടോട്ടത്തിലാണ്. കാല്‍നൂറ്റാണ്ടിലേറെ ബാങ്ക് പ്രസിഡന്റായിരുന്ന എന്‍. ഭാസുരാംഗന് ഇപ്പോഴും ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.