കുളത്തിൽ വിഷം കലർത്തി; ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങൾ ചത്തു

കാട്ടാക്കട: മൽസ്യ കൃഷി ചെയ്യുന്ന കുളങ്ങളില്‍ അജ്ഞാതർ വിഷം കലക്കി. ലക്ഷകണക്കിന് രൂപയുടെ മത്സ്യങ്ങൾ ചത്തു പൊങ്ങി. കാട്ടാക്കട  ചൂണ്ടുപലക സ്വദേശി ദിലീപ് ഖാനും സഹോദരങ്ങളും നടത്തുന്ന മത്സ്യവളര്‍ത്തല്‍ കേന്ദ്രത്തിലാണ് വിഷം കലർത്തിയത്​.

അഞ്ചുലക്ഷത്തോളം മുടക്കിയാണ് ഇവർ അഞ്ചുതെങ്ങിൻമൂട് കുറ്റിക്കാട് കുളത്തിനു സമീപം സ്ഥലം പാട്ടത്തിനെടുത്തു രണ്ടു കുളം കുഴിച്ചു  ഫിഷറീസിന്‍റെ സഹായത്തോടെ മത്സ്യ കൃഷി ആരംഭിച്ചത്. റെഡ് തിലോപ്പിയ, ചിത്രലാട, രോഹു, കട്ല തൂടങ്ങിയ മത്സ്യ  കുഞ്ഞുങ്ങളെ ആണ്    നിക്ഷേപിച്ചിരുന്നത്. തീറ്റയും, പരിപാലനവുമായി മാസം പതിനയ്യായിരത്തോളം രൂപയും ചെലവഴിച്ചിരുന്നു.

ശനിയാഴ്ച വൈകുന്നേരത്തോടെ ആണ് ആദ്യം മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഞായാറാഴ്ച  മൽസ്യങ്ങൾ കൂട്ടമായി ചത്ത്  പൊങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ  നിന്നും രക്തം പൊട്ടി ഒലിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ്  മത്സ്യങ്ങളെ കൊന്നതാകാം എന്ന് മനസിലായതെന്ന് ഉടമ ദിലീപ്ഖാൻ പറഞ്ഞു.

തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. മൂന്നുലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടെന്ന ദിലീപ്​ ഖാൻ പറയുന്നു. രാത്രികാലങ്ങളിൽ മദ്യപാനികളുടെ സ്ഥിരം താവളമാണ് പ്രദേശം. കുളം ഒരുക്കിയിരിക്കുന്ന സ്ഥലത്തു നിന്നും പല ദിവസങ്ങളിലും ഒഴിഞ്ഞ മദ്യക്കുപ്പികൾ ലഭിക്കാറുണ്ടെന്നും കുളത്തിൽ നിന്നും പലപ്പോഴായി ഇവ നീക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പരിശോധനക്കായി കുളത്തിലെ വെള്ളത്തിന്‍റെയും മത്സ്യത്തി​ന്‍റെയും സാമ്പിൾ ശേഖരിച്ചു. ശേഷം കുളം വറ്റിച്ചു. മൽസ്യങ്ങളെ മുഴുവൻ മാറ്റി  കുഴിച്ചു മൂടി. കാട്ടാക്കട പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തി പരിശോധന നടത്തി.

Tags:    
News Summary - kattakkada news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.