കാട്ടാക്കട: കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ ആയുര്‍വേദ ആശുപത്രിയിലെ കിടത്തിചികിത്സ വാര്‍ഡില്‍ ആക്രിസാധനങ്ങളുടെ ശേഖരം. സ്ത്രീകളും വൃദ്ധരും ഉള്‍പ്പെെടയുള്ളവര്‍ ചികിത്സ തേടുന്ന വാര്‍ഡിലാണ് മേൽക്കൂര പൊളിച്ച ഷീറ്റും കമ്പികളും ഉള്‍പ്പെടെയുള്ള ആക്രിസാധനങ്ങള്‍ സംഭരിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് വാര്‍ഡ് കെട്ടിടത്തിലെ ഷീറ്റ് മേല്‍ക്കൂര മാറ്റി പുതിയത് സ്ഥാപിച്ചു. ഇതിന്റെ പഴയഷീറ്റ്, ആണി ഉള്‍പ്പെടയുള്ളവയാണ് സംഭരിച്ചിരിക്കുന്നത്. വനത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ആശുപത്രിപ്രദേശം ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും താവളമാണ്. ഇപ്പോള്‍ ആക്രിസാധനങ്ങളുടെ ഇടയിലാണ് ഇഴജന്തുക്കളുടെ താവളം. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇവിടെനിന്ന് രണ്ട് പാമ്പുകളെ പിടികൂടിയിരുന്നു.
20 രോഗികളെ വരെ കിടത്തിചികിത്സിക്കുന്നതിനുള്ള ഷീറ്റിട്ട കെട്ടിടം ഏറെ നാളായി ചോര്‍ച്ചയിലായിരുന്നു. ഇതിനെത്തുടര്‍ന്ന് മഴക്കാലത്ത് വാര്‍ഡില്‍ വെള്ളം കെട്ടി നില്‍ക്കുകയും കെട്ടിടത്തിലെ ചുവരുകളില്‍ വൈദ്യുതി പ്രവഹിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കെട്ടിടം മേല്‍ക്കൂര മാറ്റുന്നതിനുവേണ്ടി എട്ട്ലക്ഷം രൂപ അനുവദിച്ചു. വന്യമൃഗങ്ങളേറെയുള്ളതും കുരങ്ങ് ശല്യം രൂക്ഷമായതുമായ പ്രദേശത്തെ കെട്ടിടത്തില്‍ ഗുണനിലവാരമുള്ള ഷീറ്റിടാനായിരുന്നു പദ്ധതി. എന്നാല്‍ നിലവാരം കുറഞ്ഞഷീറ്റുകള് എത്തിച്ച് മേൽക്കൂര അറ്റകുറ്റപ്പണികള്‍ തുടങ്ങി. ഇതിനെതിരെ ആശുപത്രി അധികൃതരും നാട്ടുകാരും രംഗത്തെത്തിയതോടെ നിലവാരം കുറഞ്ഞ ഷീറ്റുകള്‍ കരാറുകാരന് തിരികെ കൊണ്ടുപോയി. നിര്‍മാണജോലികള്‍ വൈകുകയും വേനല്‍മഴ തുടങ്ങുകയും ചെയ്തതോടെ കരാറുകാരനും അധികൃതരും രണ്ട് തട്ടിലായി. ഇതിനിടെ മേല്‍ക്കൂര മാറ്റി പഴയ ഷീറ്റുകളും ആക്രിയും കൂട്ടിയിട്ടശേഷം കരാറുകാരന് പോവുകയായിരുന്നു.
കുറ്റിച്ചൽ പഞ്ചായത്തിലാണെങ്കിലും സമീപത്തെ ആര്യനാട്, പൂവച്ചല്‍, കള്ളിക്കാട്, കാട്ടാക്കട പഞ്ചായത്തുകളിൽനിന്നുൾപ്പെടെയുള്ളവരാണ്ചികിത്സക്കെത്തുന്നത്. ഇതിനിടെ ആക്രിസാധനങ്ങള്ക്കിടയില്പ്പെട്ട് രോഗികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രിയില്‍ ഇഴജന്തുക്കളും തെരുവുനായ്ക്കളും ആക്രി സാധനങ്ങള്‍ പുറത്ത് വാരിവലിച്ചിടുന്നതിൽ തട്ടിയാണ് പരിക്കേല്‍ക്കുന്നത്. ആക്രിസാധനങ്ങള്‍ മാറ്റാൻ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.