കാട്ടാക്കട: ഗ്രാമീണമേഖലകളിൽ മണിക്കൂറുകൾ നീളുന്ന ‘അപ്രഖ്യാപിത പവർകട്ട്’ പതിവായി. ഓണക്കാലത്തുപോലും പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. ഇതുകാരണം ഗ്രാമങ്ങളിലെ െറസിഡന്‍സ് അസോസിയേഷനുകളുെടയും ക്ലബുകളുടെയും സാംസ്കാരിക സംഘടനകളുടെയും ഓണപരിപാടികളും താളംതെറ്റി. ചിലപ്പോള്‍ അറ്റക്കുറ്റപ്പണി കാരണം രവിലെ എട്ടു മുതല്‍ ഉച്ചവരെ വൈദ്യുതി മുടക്കം എന്ന സന്ദേശം ലഭിക്കും.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ എല്‍.ടി ലെയിന്‍, സബ് സ്റ്റേഷന് എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി എന്നപേരില്‍ അഞ്ചുദിവസം മുന്നറിയിപ്പ് നല്കി മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങിയത്. ഇത് കൂടാതെയാണ് മുന്നറിയിപ്പില്ലാതെ ദിവസവും വൈദ്യുതി മുടങ്ങുന്നത്. പരാതിപ്പെടുമ്പോള്‍ ലൈൻ തകരാർ, ലൈനിൽ മരച്ചില്ല വീണിരിക്കാം തുടങ്ങിയ വാദങ്ങളാണ് കെ.എസ്.ഇ.ബി നിരത്തുന്നത്.
മലയിൻകീഴ്, മാറനല്ലൂർ, പേയാട്, കാട്ടാക്കട, പൂവച്ചല്‍ എന്നീ ഇലക്ട്രിക് സെക്ഷന്‍ പരിധികളിലാണ് വൈദ്യുതി മുടക്കവും തടസ്സവും വ്യാപകം. മലയിൻകീഴ്പ്ര ദേശത്ത് പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും വൈദ്യുതി നിലക്കാറുണ്ട്. അഥവാ ലഭ്യമാണെങ്കിൽ മിന്നാമ്മിനുങ്ങിന്റെ വെളിച്ചമായിരിക്കും പലപ്പോഴും.
മഴ മാനത്ത് കണ്ടാലും കാറ്റൊന്ന് വീശിയാലും ഉടൻ വൈദ്യുതി പോകുന്നതും പതിവാണ്. എല്ലായിടങ്ങളിലും റൈസ്-ഫ്ളവർ മില്ലുകൾ, തടിമില്ലുകൾ, ഹോട്ടൽ, ബേക്കറികൾ, തയ്യൽകടകൾ, ഫോട്ടോസ്റ്റാറ്റ്- ഓൺലൈൻ സേവന സ്ഥാപനങ്ങൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കമ്പ്യൂട്ടർ സെൻററുകൾ എന്നിവ നടത്തുന്നവരൊക്കെ ബുദ്ധിമുട്ടിലാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.