കാട്ടാക്കട: ചെട്ടിക്കോണം എരുത്താംകോട് നിരവധി പേർക്ക് തൂക്കുതേനീച്ചയുടെ കുത്തേറ്റു. ഗുരുതര പരിക്കേറ്റ തൂങ്ങാംപാറ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ അമ്പലത്തിൻകാല സ്വദേശി ബിജു (40), സിന്ധു (35) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും, രാജൻ (48), ദേവകി (80), സി.പി. മണി (60), സതി (45), തങ്കരാജൻ (80) എന്നിവരെ നെയ്യാറ്റിൻകര ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറച്ചുപേർ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
വ്യാഴാഴ്ച പകൽ ഒന്നരയോടെ ആയിരുന്നു സംഭവം. തേനീച്ചകൾ കൂടുകൂട്ടിയിരുന്ന മരക്കൊമ്പിൽ പരുന്ത് ഇരുന്നപ്പോൾ മറ്റൊരു കൊമ്പ് കൂട്ടിൽ തട്ടിയതോടെയാണ് തേനീച്ചകൾ ഇളകിയത്. വഴിയാത്രക്കാർക്ക് ഉൾപ്പെടെ തേനീച്ചയുടെ കുത്തേറ്റു.
ഈ സമയം ഇവിടേക്ക് സവാരിക്കാരുമായി എത്തിയതായിരുന്നു ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ബിജു. ബിജുവിനെ തലങ്ങും വിലങ്ങും തേനീച്ചകൾ ആക്രമിച്ചു. ദേഹമാസകലം കുത്തേറ്റ ബിജുവിനെ കാട്ടാക്കട നിന്നും അഗ്നിരക്ഷാസേന എത്തി നെയ്യാറ്റിൻകര ജില്ല ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സിന്ധുവിെൻറ തലയിലും മുഖത്തും ഉൾപ്പെടെ തേനീച്ചയുടെ കുത്തേറ്റു. തങ്കരാജിെൻറ ചെവിക്ക് പിറകിലും, തലയിലും ചുണ്ടിലും തേനീച്ച കുത്തി. കാട്ടാക്കട നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് കുത്തേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോയത്.
സംഭവമറിഞ്ഞ് ജനപ്രതിനിധികൾ ഉൾെപ്പടെ സ്ഥലത്തെത്തി. തേനീച്ചക്കൂട് നശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.