കാട്ടാക്കട: ദുരിതം സമ്മാനിക്കുന്ന വാരനപടയെ ഭയന്ന് കഴിയുകയാണ് തെക്കന്‍ മലയോരമേഖലയിലെ ആയിരകണക്കിന് കുടുംബങ്ങള്‍. കൂട്ടമായെത്തുന്ന കുരങ്ങുകള്‍ വീടിന്മുകളില് സ്ഥാപിച്ചിരിക്കുന്ന കുടിവെള്ളടാങ്കുകൾ മലിനപ്പെടുത്തുക, വീട്ടുമുറ്റത്ത് ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ കവരുക, തെങ്ങില്‍ കയറി കരിക്കുകള്‍ ഉള്‍പ്പെടെയുള്ള നാളികേരം നശിപ്പിക്കുക, മാവ്, പ്ലാവ്, പേര, തുടങ്ങി മരങ്ങളിലുള്ള സകല ഫലങ്ങളും നശിപ്പിക്കുക എന്നിവയാണ് ഇവയുടെ വിനോദം.
കുരങ്ങന്മ്മാരുടെ വികൃതികളിൽ മനംനൊന്ത് കഴിയുകയാണ് കുറ്റിച്ചല്‍, കള്ളിക്കാട്, അമ്പൂരി, ആര്യനാട് ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിനു വീട്ടുകാര്‍. കഴിഞ്ഞ ഏതാനും മാസങ്ങളായാണ് കുരങ്ങുകള്‍ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേയ്ക്ക് എത്തിയത്. തമിഴ് നാട്ടില്‍ നിന്ന് വാഹനങ്ങളില്‍ കൊണ്ടുവന്ന് രാത്രിയില്‍ ഇറക്കി വിട്ടതാണ് ഇത്രയുമധികം കുരങ്ങ് ശല്യം രൂക്ഷമായതെന്ന് നാട്ടുകാരുടെ പരാതി.
കുരങ്ങന്മ്മാരുടെ ആവാസ കേന്ദ്രങ്ങളിൽ വേനൽ കാഠിന്യം ഏറിയതും വൃക്ഷങ്ങൾ കരിഞ്ഞു തുടങ്ങിയതുമാണ് നാട്ടിന് പുറങ്ങളില്‍ ഇവറ്റകള് എത്തിയതെന്ന് അധികൃതര്‍ പറയുന്നു. നീരുറവകളും നെയ്യാർ മേഖലകളിലെ കാളിപാറ, തേവന്‍കോട്, കോട്ടൂർ, കാപ്പുകാട്, പരുത്തിപ്പള്ളി, വില്ലുചാരി, വ്ലാവെട്ടി, മരക്കുന്നം, നെട്ടുകാൽത്തേരി തുടങ്ങിയേടത്തൊക്കെ കുരങ്ങന്മാർ കൂട്ടത്തോടെ എത്തിയിരിക്കുന്നു.
വാനരപ്പട പ്രദേശത്തെ കൃഷിയാകെ നശിപ്പിക്കുകയാണ്. തെങ്ങുകളിൽ കയറി തേങ്ങയിട്ടും കരിക്ക് അടർത്തി കുടിച്ചും തെങ്ങുകളിൽ ഇപ്പോൾ തേങ്ങ കിട്ടാത്ത അവസ്ഥയാണ്. മാസങ്ങളായി കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. മൃഗ സംരക്ഷണത്തിന് നിയമം ഉള്ളപ്പോൾ മനുഷ്യരുടെ സുരക്ഷയ്ക്കായി യാതൊന്നും ചെയ്യാൻ ആരും തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ദാഹ ജലവും ഭക്ഷണം കിട്ടാതായതോടെയാണ് കുരങ്ങുകൾ കാടുവിട്ടെത്തുന്നത്. ഇപ്പോൾ വീടുകളാണ് ഇപ്പോൾ ഇവർക്ക് കാടിനേക്കാൾ പ്രിയം. വീടിനു സമീപത്തെ വൃക്ഷങ്ങളിലും ചെടികളിലും ഇവർ ചാടി മറിഞ്ഞും കായ് കനികൾ ഭക്ഷിച്ചും കഴിയുകയാണ്. വികൃതികളായ വാനരന്മാർ വീടുകൾക്കുള്ളിൽ കടന്നു കൂടി ആഹാര സാധനങ്ങളുമാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.