കാട്ടാക്കട: ഓണം അരികിലെത്തിയിട്ടും സഞ്ചാരികളെ ആകർഷിക്കാതെ നെയ്യാർഡാം. മുന്‍കാലങ്ങളില്‍ അത്തം മുതൽതന്നെ നെയ്യാര്‍ഡാമും അണിഞ്ഞൊരുങ്ങും. നിറം മങ്ങിയ പ്രതിമകളില്‍ നിറം പിടിപ്പിച്ചും കാടുകയറിയ ഉദ്യാനം ആകര്‍ഷകമാക്കി കളകള്‍ വെട്ടിമാറ്റിയും അണക്കെട്ടും പരിസരവും വര്‍ണശോഭയാല്‍ അലങ്കൃതമാക്കിയും ഓണപ്പാട്ടുകളും ആരവങ്ങളുമൊക്കെ മുഴക്കിയുമായിരുന്നു നെയ്യാര്‍ഡാം കഴിഞ്ഞവര്‍ഷം വരെ ഓണത്തെ വരവേറ്റിരുന്നത്.
എന്നാല്‍ ഇക്കുറി കാടുകയറിയ ഉദ്യാനവും നിറം കെട്ട് പ്രഭ മങ്ങി ഇഴജന്തുക്കള്‍ താമസമാക്കിയ പ്രതിമകളും വിളക്കുകൾ മിഴിയടച്ച വിനോദസഞ്ചാര കേന്ദ്രവുമാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്. ശ്മശാനമൂകമായ കവാടവും വൈദ്യുതി അലങ്കാരവും പാട്ടുപെട്ടിയുമില്ലാത്ത അന്തരീക്ഷവും സഞ്ചാരികളെ നിരാശരാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.