നെയ്യാര്‍ഡാം വിനോദസഞ്ചാര കേന്ദ്രം

മൂകമായി നെയ്യാർഡാമും കാപ്പുകാട് ആന സംരക്ഷണ കേന്ദ്രവും

കാട്ടാക്കട: ആയിരങ്ങൾ ഒാണമാഘോഷിക്കാനെത്തിയിരുന്ന നെയ്യാർഡാം വിനോദസഞ്ചാര കേന്ദ്രവും, കാപ്പുകാട് ആന സംരക്ഷണ കേന്ദ്രവും ഇക്കുറി ഓണക്കാലത്ത് വിജനം. നെയ്യാർഡാമിലെ കാടുമൂടിയ ഉദ്യാനവും കുട്ടികളുടെ പാർക്കുമൊക്കെ നിശബ്​ദമാണ്​.

കോവിഡ് കവർന്ന ഓണസമൃദ്ധി ഓർമിച്ച് നെടുവീർപ്പിടുകയാണ് നെയ്യാർഡാമിനെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ജീവനക്കാരും കച്ചവടക്കാരുമൊക്കെ. എല്ലാവരുടെയും ജീവനോപാധിയാണ് ഈ കോവിഡ് കാലം കവർന്നെടുത്തത്. മുൻവർഷങ്ങളിലെ ഒാണാഘോഷങ്ങളിൽ നെയ്യാർഡാമും കാപ്പുകാടും സഞ്ചാരികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്നത് പതിവായിരുന്നു.

നെയ്യാർഡാം സ്ഥിതിചെയ്യുന്ന കള്ളിക്കാട് ഗ്രാമപഞ്ചായത്തും ടൂറിസം ഉൾപ്പെടെയുള്ള വകുപ്പുകളും ചേർന്നായിരുന്നു നെയ്യാർഡാമിലെ ഓണാഘോഷം. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തും വനംവകുപ്പുമായിരുന്നു കാപ്പുകാട്ടെ സംഘാടകർ. നെയ്യാര്‍ഡാമിലെ കുട്ടികളുടെ പാര്‍ക്ക് ഇപ്പോൾ കാടുകയറി തെരുവ് നായ്ക്കളുടെ കേന്ദ്രമായി. സ്​റ്റാന്‍ഫിഷി‍െൻറ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന അക്വേറിയത്തിലെ വര്‍ണമത്സ്യങ്ങളും ആൾത്തിരക്കില്ലാത്ത അവസ്ഥയിലായി.

ഓണക്കാലത്ത് നിരവധി പായസങ്ങളും സദ്യവട്ടങ്ങളുമൊരുക്കുന്ന നെയ്യാര്‍ഡാം കെ.റ്റി.ഡി.സിയുടെ ഹോട്ടലില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണിപ്പോഴുള്ളത്​.ആരെങ്കിലും 'വഴിതെറ്റി' വന്നാല്‍​േപ്പാലും ഒരുകപ്പ് ചായപോലും ഇവിടെ കിട്ടില്ല. അതേസമയം നെയ്യാര്‍ഡാം പവലിയനും നെയ്യാര്‍ഡാം ഉദ്യാനവുമൊക്കെ പച്ചപ്പില്‍ പുതഞ്ഞ് മനോഹരമായി നില്‍ക്കുന്നു.

കോട്ടൂര്‍ ആന സവാരി കേന്ദ്രത്തില്‍ കഴിഞ്ഞതവണ അത്തപ്പൂക്കളം ഒരുക്കിയ പന്തല്‍ ഇക്കുറി വിജനമായിരിക്കുന്നു. ആനകള്‍ പാര്‍ക്കിനുള്ളിൽ പാപ്പാൻമാരുടെ പരിലാളനയേറ്റ്​ കഴിയുന്നെങ്കിലും അതൊന്നും കാണാനുള്ള അപൂർവഭാഗ്യം സഞ്ചാരികൾക്കും നഷ്​ടമായിരിക്കുന്നു. പാര്‍ക്കിലിപ്പോള്‍ 15 ആനകളുണ്ട്. ഇവിടെ നിന്നും പരിശീലനത്തിനുവേണ്ടി കൊണ്ടുപോയ 5 ആനകള്‍ ഇതേവരെ തിരികെ എത്തിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.