നെയ്യാർഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

കാ​ട്ടാ​ക്ക​ട: മ​ഴ ക​ന​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും നെ​യ്യാ​ര്‍ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​കു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍ന്ന് നെ​യ്യാ​ർ​ഡാ​മി​ന്റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി. ബു​ധ​നാ​ഴ്ച നാ​ല് ഷ​ട്ട​റു​ക​ളും 25 സെ​ന്റീ​മീ​റ്റ​ർ വീ​തം തു​റ​ന്ന് നെ​യ്യാ​റി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കു​ക​യാ​ണ്.

84.75 മീ​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള അ​ണ​ക്കെ​ട്ടി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 83.89 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്. നേ​ര​ത്തെ 10 സെ​ന്റീ​മീ​റ്റാ​ണ് തു​റ​ന്നി​രു​ന്ന​ത്. മ​ഴ ശ​ക്തി​പ്പെ​ട്ടാ​ല്‍ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തേ​ണ്ടി​വ​രു​മെ​ന്നും നെ​യ്യാ​റി​ന്റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Neyyardam's shutters were raised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.