കാട്ടാക്കട: കട്ടക്കോട്-ചാത്തിയോട് റോഡില്‍ കടുവാകുഴി വളവ് അപകടെക്കണിയാകുന്നു. കഴിഞ്ഞദിവസത്തെ മഴയിൽ നിയന്ത്രണം വിട്ട കാർ തോട്ടിൽ പതിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സഞ്ചാരികളേറെയെത്തുന്ന കടമ്പുപാറയിലേക്കുള്ള യാത്രാമാർഗം ഇതുവഴിയാണ്.
പാറയിലേക്ക് പോയവരാണ് അപകടത്തിൽപെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ തോട് ഉണ്ടെന്നറിയിക്കുന്ന ബോര്ഡുകളൊന്നുമില്ലാത്തതാണ് അപകടത്തിനിടയാക്കിയത്.
റോഡിലെ കൊടുംവളവ് ആണെന്ന് ബോധ്യം വരുമ്പോഴേക്കും നിയന്ത്രണം തെറ്റി ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ ഉൾെപ്പടെ തോട്ടിലേക്ക് വീഴും. രാത്രിയും പകലും ആളുകളുടെ നിലവിളി കേട്ടാണ് സമീപവാസികൾ ഓടിയെത്തുന്നത്.
ഇവിടം അപരിചിതരായവരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. റോഡ് നവീകരിച്ചെങ്കിലും കൊടുംവളവുകളും കയറ്റിറക്കങ്ങളും ഉണ്ട്. റോഡിലെ പലയിടത്തും വശങ്ങളിൽ താഴ്ചയാണ്. തോടിന്റെ വശങ്ങളിൽ സുരക്ഷാഭിത്തി ഇല്ലാത്തതും അപകടകാരണമാകുന്നു. വലിയ വാഹനങ്ങൾക്ക് വഴിയൊരുക്കുമ്പോൾ സൈക്കിൾ ഉൾെപ്പടെ ചെറുവാഹനങ്ങളും കാൽനടയാത്രക്കാരും തോട്ടിൽ വീണ് അപകടത്തിൽപെടാനുള്ള സാധ്യതയും ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.