കാട്ടാക്കട: കൊടുംചൂടിലും കെ.എസ്.ഇ.ബിയിലെ കരാര്‍തൊഴിലാളികള്‍ക്ക് വിശ്രമമില്ലാത്തജോലി. പൊള്ളുന്ന സൂര്യന് തലക്കുമീതെ പതിക്കുമ്പോഴും കുട ചൂടാതെയും തണല്‍ ഇല്ലാതെയും വൈദ്യുതി പോസ്റ്റുകളിലിരുന്ന് വിയര്‍ത്തൊലിച്ച് ജോലിചെയ്യുകയാണിവർ.
ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രകാരം രാവിലെ 11മുതല്‍ വൈകീട്ട് മൂന്നുവരെ പുറംജോലികള്‍ക്ക് നിയന്ത്രണവും ഷീറ്റിട്ട മേല്‍ക്കൂരകള്‍ക്ക് കീഴെയുള്ള അതിഥിതൊഴിലാളികളുടെ താമസത്തിനുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുമ്പോഴാണ് ഇവർക്ക് വിശ്രമമില്ലാതെ ജോലിചെയ്യേണ്ടിവരുന്നത്.
എന്നാല്‍ വൈദ്യുതി പോസ്റ്റുകളില്‍ കരാര്‍ തൊഴിലാളികള്‍ പണിയെടുക്കുമ്പോള്‍ സമീപത്തെ മരച്ചുവടുകളില്‍ പോലും വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരെയൊന്നും കാണാനാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധിയിടങ്ങളിലാണ് പകല്‍നേരങ്ങളില്‍ പൊള്ളുന്ന വേനല്‍ വകവെക്കാതെ താൽക്കാലികജീവനക്കാർ വൈദ്യുതി പോസ്റ്റുകളില്‍ കയറി പണിയെടുക്കുന്നത്.
കത്തിജ്വലിക്കുന്ന തീപോലത്തെ വെയിലേറ്റ് വൈദ്യുതി പോസ്റ്റുകളില്‍ യന്ത്രസംവിധാനങ്ങളുടെ സഹായമില്ലാതെയാണ് ജോലി. പലയിടത്തും വൈദ്യുതി പോസ്റ്റുകളില്‍ ഏണിതന്നെയാണ് തൊഴിലാളികള്‍ക്ക് ശരണം. ഈ സാഹചര്യത്തിൽ അപകടമുണ്ടായാല്പോലും ഇവരെ താഴെയിറക്കാനുള്ള സംവിധാനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.