കാട്ടാക്കട: ഊരൂട്ടമ്പലം പെട്രോള്‍ പമ്പ് ആക്രമണക്കേസിലെ പ്രധാന പ്രതിയെ കൊല്ലത്തുനിന്ന് മാറനല്ലൂര്‍ പൊലീസ് പിടികൂടി. ബാലരാമപുരം ആലുവിള സൗമ്യഭവനില്‍ ആദര്‍ശാണ്(27) പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് കേസിനാസ്പദമായ സംഭവം. നാല് ബൈക്കുകളിലായി ബാലരാമപുരം-കാട്ടാക്കട റോഡില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനുവേണ്ടിയെത്തിയ പത്തംഗസംഘം രണ്ട് ബൈക്കുകളില്‍ ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ മടങ്ങാന്‍ ശ്രമിച്ചത് ജീവനക്കാര്‍ ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് സംഘം ജീവനക്കാരെ ആക്രമിക്കുകയും പമ്പില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയടങ്ങിയ ബാഗ് തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ രണ്ടുമാസത്തിനുശേഷം മാറനല്ലൂര്‍ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ പ്രധാന പ്രതിയായ ആദര്‍ശിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട് മറ്റ് ജില്ലകളില്‍ പൊലീസ് അന്വേഷണം നടത്തവേ കൊല്ലത്ത് നിന്നാണ് ഇക്കഴിഞ്ഞദിവസം ഇയാളെ പിടികൂടിയത്. മാറനല്ലൂര്‍ ഇന്‍സ്പെക്ടര്‍ ഷിബു, എസ്.ഐ കിരണ്‍ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.