കാട്ടാക്കട: ഇന്ധന വില വർദ്ധനവില്‍ നടുവൊടിഞ്ഞിരിക്കുന്ന വാഹന ഉടമകള്‍ക്കു പ്രഹരിമേല്‍പ്പിച്ച് ഗ്രാമീണമേഖലയിലെ പെട്രോള്‍ പമ്പുകള്‍. കാട്ടാക്കട ജംഗ്ഷനിലെ പെട്രോള്‍ പമ്പില്‍ നിന്നും സാധാരണവിലയില്‍ നിന്നും അഞ്ച് രൂപയിലേറെ വിലകൂടിയ എക്സട്രാ പ്രീമിയം പെട്രോൾ, ഡീസൽ എന്നിവയാണ് പലപ്പോഴും നല്‍കുന്നതെന്നാണ് പരാതി.
സാധാരണ വിലയുള്ള പെട്രോള്‍-ഡീസലുകള്‍ പലപ്പോഴും നല്‍കാറില്ല. ഇരുചക്രവാഹനയാത്രക്കാരെയും ഓണേഴ്സ് വാഹന ഉടമകളേയുമാണ് വിലകൂടിയ ഇന്ധനം നല്‍കി കബളിപ്പിക്കുന്നത്. സാധാരണ വിലയുള്ള പെട്രോൾ, ഡീസൽ ആവശ്യപ്പെടുമ്പോള്‍ സ്റ്റോക്കില്ലെന്ന് പറഞ്ഞാണ് വിലകൂടിയ എക്സട്രാ പ്രീമിയം നല്‍കുന്നത്.
പലപ്പോഴും ഇന്ധനം അളവില്‍ കുറച്ച് നല്‍കുന്നതായി വളരെ നേരത്തെ തന്നെ പരാതിയുണ്ട്. വിലകൂടിയ പെട്രോള്‍ നല്‍കുന്നത് ചോദ്യം ചെയ്താലോ അളവില്‍ സംശയം പ്രകടിപ്പിച്ചാലോ ഗുണ്ടകളെ ഉപയോഗിച്ച് പരാതിക്കാരെ മടക്കിഅയക്കുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.