കാട്ടാക്കട: പ്രധാനമന്ത്രി നരേന്ദ്രമോദി കാട്ടാക്കടയില്‍ എത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് നിയന്ത്രണം.
നെയ്യാർഡാം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പട്ടകുളത്ത് നിന്ന് തിരിഞ്ഞ് പന്നിയോട്-പേഴുംമൂട് വഴി പോകേണ്ടതും കാട്ടാക്കടനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ച് കാട്ടാക്കടക്കും വരുന്ന വാഹനങ്ങൾ രാവിലെ 10നുശേഷം പേയാട്-വിളപ്പിൽശാല വഴി പോകണം. നെയ്യാറ്റിൻകര-ബാലരാമപുരം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ തൂങ്ങാംപാറ-കിള്ളി തിരിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകണം.
തലസ്ഥാനജില്ലയിലെ എൻ.ഡി.എ സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിക്കാനാണ് പ്രധാനമന്ത്രി കാട്ടാക്കട എത്തുന്നത്. കാട്ടാക്കട ക്രിസ്ത്യന്‍കോളജ് ഗ്രൗണ്ടിലാണ് സംസാരിക്കുന്നത്. ഇതിനായി പ്രത്യേകം വേദിയുടെ പണികളും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രി ചെട്ടിക്കോണത്തിനടുത്ത് തയാറാക്കിയ സ്ഥലത്താണ് ഹെലികോപ്ടര്‍ ഇറങ്ങുന്നത്. അവിടെനിന്ന് പ്രത്യേക വാഹനത്തിലാണ് പൊതുയോഗവേദിയിലെത്തുകയെന്ന് സംഘാടകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.