കാട്ടാക്കട: മാറനല്ലൂര്‍ പഞ്ചായത്തിലെ പുന്നാവൂര്‍ ലക്ഷം വീട് കോളനിയിലെ സാംസ്കാരിക നിലയത്തിന് താഴുവീണിട്ട് വര്‍ഷങ്ങളായി. കോളനി നിവാസികളുടെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി 15 വര്‍ഷംമുമ്പ് പണിത സാംസ്കാരിക നിലയം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പാണ് അടച്ചിട്ടത്.
നൂറോളം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിശാലമായ മുറിയും ശൗചാലയവുമൊക്കെയുള്ള സാംസ്കാരിക നിലയത്തിൽ കോളനി നിവാസികളുടെ വിവാഹം ഉള്‍പ്പെടെ ചടങ്ങുകള്‍ നടത്തിയിരുന്നു.
തുച്ഛമായ വാടക മാത്രമാണുണ്ടായിരുന്നത്. നിലവിൽമൈതാനത്ത് വലിയതുക മുടക്കി പന്തല്‍ ഒരുക്കിയാണ് കോളനി നിവാസികള്‍ വിവാഹംപോലുള്ള ചടങ്ങുകള്‍ നടത്തുന്നത്. ചുറ്റുമതിലും ഗേറ്റുമുള്പ്പടെ സ്ഥാപിച്ച് നിലയത്തെ സംരക്ഷിച്ചിട്ടുണ്ടെങ്കിലും മതില്‍ക്കെട്ടിന് പൊക്കം കുറവായതിനാൽ രാത്രികാലങ്ങളില്‍ മദ്യപ-ചൂതുകളി സംഘങ്ങള്‍ സംഘടിച്ചെത്തുന്നത് കോളനി നിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നവീകരണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും ഒന്നും നടന്നില്ല. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിലെത്തിയ ശേഷം കോളനി നിവാസികള്‍ സാംസ്കാരിക നിലയത്തിന്റെ നവീകരണം ആവശ്യപ്പെട്ട് നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടികള്‍ക്കും തയാറാകുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.