കാട്ടാക്കട: തുടര്‍ച്ചയായ മഴയും വനത്തിലെ ഉരുള്‍പൊട്ടലും മൂലം ആദിവാസി കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി. മിക്ക ആദിവാസി കോളനികളും ഒറ്റപ്പെട്ടു. ജീപ്പ് യാത്രപോലും അസാധ്യമാണ്.
അരിയാവിള ആദിവാസി ഊരിലേക്ക് വാഹനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടി ആദിവാസി വികസന പദ്ധതിയിൽ 14.5 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച പാലമാണ് തകര്‍ന്നത്. അഗസ്ത്യവനത്തില്‍ കോടികള്‍ ചെലവിട്ട് നിര്‍മിച്ചവയാണിവ.
റോഡില്‍ പേരിനുപോലും ടാര്‍ കാണാനില്ല. വനം വകുപ്പും ട്രൈബൽ വകുപ്പും വനത്തില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങെളക്കുറിച്ച് പുറംലോകം അറിയാറില്ല. അധികൃതര്‍ പരിശോധന നടത്താറുമില്ല. കള്ളക്കേസില്‍ കുടുക്കുമെന്ന ഭയത്താല്‍ ആദിവാസികൾ പോരായ്മകൾ പുറത്ത്പറയാറുമില്ല.
മിക്ക സെറ്റില്മെൻറിലേക്കുമുള്ള യാത്ര വളരെയേറെ ദുരിതപൂര്‍ണമാണ്. ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള റോഡിൽ മലവെള്ളത്തിെൻറ കുത്തൊഴുക്കും കൂടിയായപ്പോള്‍ യാത്ര കടുപ്പമേറി. റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി നേതാക്കള്‍ കുറ്റിച്ചല്‍ പഞ്ചായത്തിൽ പരാതി നല്‍കിയിട്ടും ഗുണമുണ്ടായില്ല.
റോഡിെൻറ ശോച്യാവസ്ഥ കാരണം ആദിവാസികള്‍ക്ക് പുറംനാട്ടിലെത്താനാകുന്നില്ല. പല സെറ്റില്മെൻറുകളിലേയും ആദിവാസികള്‍ വനവിഭവങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഓട്ടോെയയാണ് ആശ്രയിക്കുന്നത്. ഇപ്പോള്‍ ഓട്ടോ സര്‍വിസില്ല. വനത്തിലേക്ക് പോകുന്ന ഓട്ടോകള്‍ പതിവായി വര്‍ക്ക് ഷോപ്പിലാകുന്നത് കാരണമാണ് ഓട്ടം പോകാത്തതെന്ന് ഡ്രൈവർമാർ പറയുന്നു. ഇതിനിടെ ആദിവാസികള്‍ കാട്ടുകല്ലുകളും കമ്പുകളും ഉപയോഗിച്ച് റോഡുകള്‍ താല്‍ക്കാലികമായി ഗതാഗതയോഗ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.