കാട്ടാക്കട: മലയോരമേഖലയില്‍ തെരുവുനായ് ശല്യം അതിരൂക്ഷം. കഴിഞ്ഞദിവസം നെയ്യാർഡാം, മരക്കുന്നം പ്രദേശത്ത് തെരുവുനായ് യാത്രക്കാരെ ആക്രമിച്ചു.
നെയ്യാര്‍ഡാം മേഖലയില്‍ തപാല്‍ ജീവനക്കാരിയുൾപ്പെടെ ഏഴുപേർക്ക് കടിയേറ്റു. നെയ്യാർഡാം പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമൺ നിലമാമൂട് പ്ലാവിള എസ്.എസ്. വില്ലയിൽ ശിൽപ, ശരൺ നാഥ്, സരസ്വതി, കണ്ണങ്കാല സ്വദേശി റോഷൻ എന്നിവർക്കും സഞ്ചാരികളായ നേമം വെള്ളായണി സ്വദേശികളായ മൂന്നുപേർക്കുമാണ് കടിയേറ്റത്.
നായ്ക്ക് പേ വിഷബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കടിയേറ്റ എല്ലാവരെയും നെയ്യാർഡാം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്രതിരോധ കുത്തിവെപ്പിനായി ജില്ല ആശുപത്രിയിലേക്കയച്ചു. വ്യാഴാഴ്ച രാവിലെ മുതലാണ് നായ് മേഖലയിൽ ഇത്രയും പേരെ കടിച്ചത്. രാവിലെ പോസ്‌റ്റ് ഓഫിസിൽനിന്ന് റൂട്ടിൽ പോകാനിറങ്ങുമ്പോഴാണ് ശിൽപക്ക് കടിയേറ്റത്. രാത്രി ഏഴോടെ നെയ്യാർഡാം ജങ്ഷനിൽ വെച്ച് ഒരു ബൈക്ക് യാത്രക്കാരനെ കടിക്കാനുള്ള ശ്രമത്തിനിടെ, നായെ നാട്ടുകാർ തല്ലിക്കൊന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.