കാട്ടാക്കട: പട്ടികവർഗ വിഭാഗത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവ്. അമ്പൂരി കോവിലൂർ കാരിക്കുഴി അഞ്ജു നിവാസിൽ അനീഷി(30)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ്കുമാർ 12 വർഷം കഠിനതടവിനും 40,000 രൂപ പിഴക്കും ശിക്ഷ വിധിച്ചത്.
2015ലാണ് കേസിനാസ്പദമായ സംഭവം. വിവാഹത്തിൽ പങ്കെടുത്തശേഷം മടങ്ങിയെത്തിയ പെൺകുട്ടി വസ്ത്രം മാറവേ വീടിെൻറ പുറകിലെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി പ്രതി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. നെയ്യാർ ഡാം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെടുമങ്ങാട് ഡിവൈ.എസ്.പിയായിരുന്ന സൈബുദ്ദീനാണ് കുറ്റപത്രം സമർപ്പിച്ചത്.
വീടിനകത്ത് അതിക്രമിച്ച് കടന്ന് കുറ്റത്തിന് അഞ്ച് വർഷം കഠിനതടവും 10000 രൂപ പിഴയും പോക്സോ നിയമപ്രകാരം ഏഴുവർഷം കഠിനതടവും 30000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.