കാ​ട്ടാ​ക്ക​ട ബ​സ് സ്റ്റാ​ൻ​ഡി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ലെ ക​ണ്ണ​ട ക​ട​യു​ടെ ചി​ല്ല് ത​ക​ർ​ന്ന നി​ല​യി​ൽ 

കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വിദ്യാർഥികൾ തമ്മിലടിച്ചു; വാണിജ്യ സമുച്ചയത്തിലെ സ്ഥാപനങ്ങളുടെ ചില്ലുകൾ തകർത്തു

കാട്ടാക്കട: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ സ്കൂള്‍ വിദ്യാർഥികൾ തമ്മില്‍ തല്ലി. അക്രമത്തിനിടെ വിദ്യാര്‍ഥികൾ കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തിലെ സ്ഥാപനങ്ങളുടെ ഗ്ലാസ് ചില്ലുകൾ അടിച്ചുതകർത്തു. അമ്പതോളം വരുന്ന വിദ്യാർഥികള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മണിക്കൂറോളം യാത്രക്കാരെയും വ്യാപാരികളെയും മുള്‍മുനയില്‍ നിര്‍ത്തിയത്.

സ്റ്റാൻഡിനുള്ളിലുണ്ടായ അടിപിടി യാത്രക്കാർ ചോദ്യംചെയ്തപ്പോൾ അടുത്തുള്ള വാണിജ്യ സമുച്ചയത്തിന്റെ താഴത്തെ നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. ഇവിടെയുണ്ടായ സംഘർഷത്തിൽ ബീനാദാസി‍െൻറ കണ്ണട കടയുടെ മുൻവശത്തെ ചില്ല് തകർന്നു. ഇവർ കാട്ടാക്കട പൊലീസിൽ പരാതി നൽകി. ബസ് സ്റ്റാൻഡിൽ അടി തുടങ്ങിയപ്പോൾ പിന്നാലെ ചില സംഘങ്ങൾ ബൈക്കുകളിൽ കമ്പി വടികളുമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ഡിപ്പോയില്‍ ബസ് കാത്തുനിന്നവരും വ്യാപാരികളും പറയുന്നു. പ്ലസ്ടു എഴുത്ത് പരീക്ഷയുടെ അവസാന ദിനമായിരുന്നു തമ്മില്‍ തല്ല്. പരീക്ഷ കഴിഞ്ഞിറങ്ങിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യാപാരികൾ പറഞ്ഞു.

അതേസമയം ഡിപ്പോയിൽ പൂവാലന്മാരുടെയുാം സാമൂഹിക വിരുദ്ധരുടെയും ശല്യവും പിടിച്ചുപറിയും പതിവാണ്. പൊലീസ് ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിന് സമീപമുള്ള പൊലീസ് എയിഡ് പോസ്റ്റ്‌ പ്രവ‌ർത്തനമില്ല. ഡിപ്പോയിൽ സുരക്ഷ ജീവനക്കാരുണ്ടെങ്കിലും സാമൂഹിക വിരുദ്ധരെ നിയന്ത്രിക്കാൻ ഇവരെകൊണ്ട് കഴിയുന്നില്ല. നിയന്ത്രിക്കാൻ ശ്രമിക്കുന്ന സുരക്ഷ ജീവനക്കാർക്കുനേരെ കൈയേറ്റ ശ്രമങ്ങളും പതിവാണ്.

Tags:    
News Summary - Students fight at KSRTC depot; The windows of the establishments in the commercial complex were smashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.