കാട്ടാക്കട: കുറ്റിച്ചൽ-ആര്യനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പച്ചക്കാട് കാര്യോട്-കമ്പിപ്പാലം റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണം. കുണ്ടും കുഴിയുമായി വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയിലാണ് റോഡ്. കോട്ടൂർ വനത്തിലെ ആദിവാസികൾക്കും പാങ്കാവ്, ശംഭുതാങ്ങി, ഈഞ്ചപ്പുരി, മൈലമൂട്, കൊടുംകന്നി, കുടപ്പാറ, കൂടൽഭാഗം, തൊണ്ടൻകുളം എന്നിവിടങ്ങളിലുള്ളവർക്കും ആര്യനാട്ടും കുറ്റിച്ചലും പെട്ടെന്നെത്താൻ കഴിയുന്ന റോഡിന്റെ അവസ്ഥ ദയനീയമാണ്.
കോട്ടൂർ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലേക്ക് പോകുന്ന സഞ്ചാരികളുൾപ്പെടെ വാഹനയാത്രക്കാർ കൂടുതലായി റോഡിനെ ആശ്രയിക്കുന്നു. റോഡ് അറ്റകുറ്റപ്പണിയെങ്കിലും നടത്തി യാത്രാദുരിതം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.