കാട്ടാക്കട: ഡിവൈ.എസ്.പി ഓഫിസ് വളപ്പ് ആക്രി വാഹനങ്ങൾ നിറഞ്ഞു. കേസില്‍പ്പെടുന്ന വാഹനങ്ങളാണ് തുരുമ്പെടുത്ത് ആക്രിയായി മാറിയിരിക്കുന്നത്. ഒരേക്കറിലധികം ഭൂമിയുള്ള ഡിവൈ.എസ്.പി ഓഫിസ് വളപ്പില്‍ പൊലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്സും സ്ഥിതിചെയ്യുന്നുണ്ട്. കേസിൽപ്പെടുന്ന വാഹനങ്ങൾ നടപടികൾ പൂർത്തിയാക്കി വേഗം ഉടമകൾക്ക് വിട്ടുനൽകണമെന്ന ഡി.ജി.പി.യുടെ ഉത്തരവ് നിലനിൽക്കെയാണ് കാട്ടാക്കടയിൽ വാഹനങ്ങൾ മഴയും വെയിലുമേറ്റ് നശിക്കുന്നത്.
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് സ്റ്റേഷന് വളപ്പില്‍ തുരുമ്പെടുത്ത് നശിക്കുന്നത്. രേഖകളില്ലാത്തതിനാൽ പിടിച്ചെടുത്ത വാഹനങ്ങൾ, വിവിധ കേസുകളിൽപ്പെട്ട വാഹനങ്ങൾ എന്നിവയാണ് ഇതിലേറെയും. രേഖകളില്ലാത്തതിനാൽ പിടിച്ചെടുക്കുന്ന വാഹന ഉടമകൾക്ക് ഒരു വർഷം കഴിയുമ്പോൾ നോട്ടീസ് അയക്കുമെങ്കിലും മറുപടി കിട്ടാറില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബാക്കിയുള്ളവ കോടതിയിൽനിന്ന് റിലീസ് ഓർഡർ കിട്ടാത്തവയാണ്.
ഓഫിസ് വളപ്പിൽ ഏറിയ ഭാഗവും കേസില്‍പ്പെടുന്ന വാഹനങ്ങളാല്‍ നിറഞ്ഞതോടെ ഇവിടെ നിന്നുതിരിയാൻ ഇടമില്ലാതായി. ഈ വാഹനങ്ങൾ നീക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ട് ഏറെ നാളായെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സ്ഥലമില്ലാത്തതു കാരണം വാഹനങ്ങൾ റോഡിലിടേണ്ട സ്ഥിതിയുമുണ്ട്. ഇത് കാട്ടാക്കട-നെയ്യാര്‍ഡാം റോഡില്‍ രൂക്ഷമായഗതാഗത കുരുക്കിനും ഇടയാക്കുന്നു.
പൊലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിൽ അവശേഷിക്കുന്ന വാഹനങ്ങൾ കണക്കെടുത്ത് ലേലം ചെയ്യാൻ എ.ആർ. ക്യാമ്പിലെ ഒരു അസി.കമീഷണർക്ക് ചുമതയുണ്ടെങ്കിലും നടപടികൾ നിലച്ചു.
വാഹനങ്ങൾ അധികമാകുമ്പോൾ നെടുമങ്ങാട്ടും പുളിങ്കുടിയിലുമുള്ള ഡംബിങ് യാർഡിലേക്ക് മാറ്റാനുള്ള ചെലവ് അതത് സ്റ്റേഷനിലെ പൊലീസ് വഹിക്കണമെന്നുള്ളതിനാൽ അതും നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.