കാട്ടാക്കട: വിവാഹം കഴിഞ്ഞ് 15ാം നാള് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ പ്രഭാകരൻ- ഷൈലജ ദമ്പതികളുടെ മകളും കല്ലാമം ഷിബിൻ ഭവനിൽ വിപിനിന്റെ ഭാര്യയുമായ സോനയെയാണ് (22) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മറ്റുള്ള മുറിവുകൾ ഒന്നുമില്ലെന്ന് മൃതദേഹ പരിശോധനയിൽ വ്യക്തമായതായും കാട്ടാക്കട പൊലീസ് പറഞ്ഞു.
തൂങ്ങി മരണം ആണെന്ന് തന്നെയാണ് പൊലീസ് വിലയിരുത്തുന്നത്. മരണത്തിൽ സംശയമുണ്ടെന്നുള്ള മാതാപിതാക്കളുടെ ആരോപണത്തിൽ അന്വേഷണം നടത്തും. ജൂൺ 19നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികഞ്ഞ ദിവസമാണ് സോനയുടെ മരണം.
സംഭവത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിപിനിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൊബൈൽ ഫോണുകൾ പരിശോധനക്ക് അയച്ചു. ഇതിന്റെയും രാസപരിശോധനയുടെയും റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.