കാട്ടാക്കട: അഞ്ചുവര്‍ഷം മുമ്പ് അരക്കോടിയിലേറെ രൂപ ചെലവിട്ട് നവീകരിച്ച നെയ്യാര്‍ഡാമിലെ പിക്നിക്ഹാള് തകര്‍ച്ചയുടെ വക്കില്‍. ഒരുകാലത്ത് നിരവധി വിവാഹങ്ങള്‍ക്കും, രാഷ്ട്രീയ-സാസംസ്കാരിക പരിപാടികള്‍ക്കും വേദിയായ പിക്നിക് ഹാള്‍ ഇറിഗേഷന്‍ മ്യൂസിയമാക്കുന്നതിനുവേണ്ടിയാണ് നവീകരിച്ചത്.
പിക്നിക് ഹാളും സ്ഥിതിചെയ്യുന്ന പ്രദേശവും മോടിപിടിച്ച് ആകര്‍ഷണീയമാക്കി. സ്നാക്ക് ബാറുകളും ലഘുഭക്ഷണശാലകളും സ്ഥാപിച്ചു. നെയ്യാര്‍ തീരത്തിനു സമീപം സഞ്ചാരികള്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കി. അതിനുശേഷം അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. കെട്ടിടത്തിന്റെ പരിസരമാകെ കാടുകയറി. മേല്‍ക്കൂര വൃക്ഷത്തെകള്‍ നിരത്തിയ നഴ്സറി പോലെയായി. പപ്പായയും ആല്മരത്തൈകളും മാവും പ്ലാവും വളര്‍ന്നു. സഞ്ചാരികള്‍ക്ക് ഇരിക്കാനും വിശ്രമിക്കാനുംനിര്മ്മിച്ച ഇരിപ്പിടങ്ങള്‍ കാടുമൂടി.
ചുരുങ്ങിയ വാടകയില്‍ നിരവധി വിവാഹങ്ങള്‍ക്ക് വേദിയൊരുങ്ങിയ പിക്നിക് ഹാൾ അധികൃതരുടെ അവഗണനയില്‍ നശിച്ചുതുടങ്ങി. രാഷ്ട്രീയ പാര്‍ട്ടികളുടേത് ഉള്‍പ്പെടെ സംസ്ഥാനതല ക്യാമ്പുകൾക്കും സെമിനാറുകള്‍ക്കും വേദിയായി. സംസ്ഥാന രാഷ്ട്രീയത്തിലെ പല നിര്‍ണ്ണായക തീരുമാനങ്ങൾക്കും പ്രഖ്യാപനങ്ങള്‍ക്കുമൊക്കെ പിക്നിക് ഹാള്‍ വേദിയായി. സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സ്ഥിരംവേദിയായിരുന്നു നെയ്യാര്‍ഡാമിലെ പിക്നിക് ഹാള്‍. ഒടുവില്‍ സംരക്ഷണമില്ലാതെ ചോര്‍ച്ചയും നാശവും തുടങ്ങിയതോടെ അടച്ചിട്ടു. നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ നവീകിരക്കാനും ഇറിഗേഷന്റെ മ്യൂസിയമാക്കാനും തീരുമാനിച്ചു. 50 ലക്ഷത്തിലെറെ രൂപ ചെലവിട്ട് നവീകരണവും പൂര്‍ത്തിയാക്കി. എന്നിട്ട് ഇതുവരെ പ്രവര്‍ത്തനസജ്ജമാക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.