കാട്ടാക്കട: വീട്ടുവളപ്പിൽ നട്ടുവളര്‍ത്തിയ ചന്ദനമരം രാത്രിയില്‍ അജ്ഞാതർ മുറിച്ചുകടത്തി. പൂവച്ചൽ മുളമൂട് എസ്.എൻ നിവാസിൽ വനംവകുപ്പില്‍നിന്ന് വിരമിച്ച ജയന്ദകുമാറിന്‍റെ വീട്ടുവളപ്പില്‍ നിന്ന ചന്ദനമരമണ് മുറിച്ചു കടത്തിയത്. അഞ്ചിന് രാത്രിയാണ് മോഷണം പോയതായി കാട്ടാക്കട പൊലീസ് സ്റ്റേഷനിലും വനംവകുപ്പിന്‍റെ പരുത്തിപ്പള്ളി ഓഫിസിലും പരാതി നൽകിയത്.
ചന്ദനമരം മുറിച്ചുകടത്തിയ ദിവസം രാത്രി ശക്തമായ മഴയായിരുന്നതിനാൽ പുറത്തുള്ള മറ്റു ശബ്ദം ഒന്നും കേൾക്കാൻ കഴിഞ്ഞില്ലെന്ന് ജയന്തകുമാർ പറയുന്നു. 23 വർഷത്തിലേറെ പഴക്കമുള്ള ചന്ദനമരമാണ് മുറിച്ചുകടത്തിയത്. നാല് മീറ്റർ നീളവും 55 സെൻറിമീറ്റർ ചുറ്റുവണ്ണവും മരത്തിനുണ്ട്.
ചന്ദനമരങ്ങൾ അടയാളപ്പെടുത്തി വെച്ച് രാത്രി കനത്ത മഴ സമയത്താണ് മരം മുറിച്ചുകടത്തുന്നത്. വനം വകുപ്പിനും പൊലീസിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.