ലഹരി മാഫിയയും സാമൂഹിക വിരുദ്ധസംഘവും വിലസുന്നു
കാട്ടാക്കട: തെക്കന്‍ മലയോര പഞ്ചായത്തുകളുടെ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്നതും സദാ നൂറുകണക്കിന് യാത്രക്കാര്‍ ബസ് കാത്തിരിക്കുന്നതുമായ കെ.എസ്.ആര്‍.ടി.സിയുടെ കാട്ടാക്കട ഡിപ്പോയിൽ രാത്രിയില്‍ കൂരിരിട്ടും തെരുവുനായ ശല്യവും.
ലഹരി മാഫിയയും സാമൂഹിക വിരുദ്ധസംഘവും മൂലം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. നൂറുകണക്കിന് യാത്രക്കാരാണ് രാത്രിയില്‍ കാട്ടാക്കട ഡിപ്പോയില്‍ എത്തുന്നത്. വാണിജ്യസമുച്ചയത്തിലെ കടകളുടെ വെളിച്ചം മാത്രമാണ് ഇപ്പോഴുള്ളത്. ഡിപ്പോയിലെ വൈദ്യുതി വിളക്കുകൾ പ്രാകാശിക്കാതെയായിട്ട് നാളേറെയായി.
തെരുവുവിളക്ക് കത്തിക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ വര്‍ഷംതോറും ചെലവിടുന്നത് ലക്ഷങ്ങളാണ്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോ, ഡിവൈ.എസ്.പി ഓഫിസ്, പൊലീസ് സ്റ്റേഷന്‍, ബാങ്കുകള്‍, ആശുപത്രി ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പട്ടണ ആസ്ഥാനവും ഇരുട്ടില്‍തന്നെ. മികച്ചരീതിയിൽ പ്രവർത്തിക്കുന്ന, ലാഭകരമായ സർവിസുകളുള്ള ഡിപ്പോയാണ് കാട്ടാക്കട എന്ന് മാത്രമല്ല ജില്ലയിൽ ഏറ്റവുമേറെ സ്ഥലസൗകര്യവും കാട്ടാക്കടയിലുണ്ട്, 4.92 ഏക്കർ ഭൂമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.