കാട്ടാക്കട: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളുടെ അടച്ചിടലിനുശേഷം തുറന്ന നെയ്യാര്‍ഡാം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങി. ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണായതിനാല്‍ ശനിയാഴ്ച കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേർ ഇവിടെ എത്തി. കോവിഡ് വാക്സിൻ സ്വീകരിച്ചവെരയും രോഗമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉള്ളവരെയുമാണ് അനുവദിച്ചത്. ഇന്നലെ എത്തിയവരിൽ പകുതിയോളം പേർക്കും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ നിരാശരായി മടങ്ങേണ്ടിവന്നു.
ബോട്ടുസവാരിക്കും നിയന്ത്രണങ്ങളുണ്ട്. ഇതുകാരണം പലരും ബോട്ട് സവാരിക്ക് മുതിരാതെ നെയ്യാര്‍ഡാം ഉദ്യാനം, മാന്‍ പാര്‍ക്ക്, ചീങ്കണ്ണി പാര്‍ക്ക് എന്നിവിടങ്ങളിലാണ് കൂടുതൽ സമയം െചലവിട്ടത്. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചുമാത്രേമ തുടർന്നും സന്ദര്‍ശകരെ നെയ്യാര്‍ഡാമിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ വിനോദ് പി.എസ് പറഞ്ഞു.
ഇതരസംസ്ഥാനത്തുള്ളവരും നെയ്യാർഡാമിലേക്ക് കൂടുതലായി എത്തുന്നുണ്ട്. അതേസമയം കോട്ടൂര്‍-കാപ്പുകാട് ഗജഗ്രാമത്തിലേക്ക് സഞ്ചാരികള്‍ക്ക് ഇപ്പോഴും പ്രവേശനമില്ല. കോവിഡിനെ തുടര്‍ന്ന് പാര്‍ക്ക് അടച്ചിട്ടിരുന്ന സമയത്ത് അപൂര്‍വ വൈറസ് രോഗം പിടിപെട്ട് രണ്ട് ആനക്കുട്ടികള്‍ െചരിഞ്ഞിരുന്നു. ഇതോടെ ഇവിടെ ആനകളെ നിരീക്ഷണത്തിലാക്കി പ്രതിരോധ മരുന്നുകൾ നൽകി വരുകയാണ്. ഇതിനുശേഷം
അഗ്നിശമനസേനയുടെ സഹായത്തോടെ ഇവിടെ അണുനശീകരണം നടത്തിയിരുന്നു. ആനകളെ ആകലം പാലിച്ചാണ് പരിപാലിക്കുന്നത്. ഒരു ആനയെ പരിചരിക്കുന്നവര്‍ മറ്റ് ആനകളുടെ അടുത്തുപോകുന്നതിനുവരെ നിയന്ത്രണമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടനാട്ട് ആനക്കുട്ടികള്‍ വൈറസ് പിടിപെട്ട് കൂട്ടത്തോടെ െചരിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കാപ്പുകാട് ഗജഗ്രാമത്തിലേക്ക് തൽക്കാലം സഞ്ചാരികളെ നിയന്ത്രിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.