കാട്ടാക്കട: തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുകയാണ് ഇൗ ആദിവാസി ദമ്പതികൾ. അഗസ്ത്യവനത്തിലെ ചോനംപാറ സെറ്റില്‍മെൻറിലെ താമസക്കാരായ ദമ്പതികള്‍ രമേശും ഭാര്യ എം.ആർ. ദീപികയുമാണ് മത്സരരംഗത്തുള്ളത്. കുറ്റിച്ചല്‍ പഞ്ചായത്തിലെ ചോനംപാറ വാര്‍ഡില്‍നിന്നാണ് ദീപിക എൽ.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ പേഴുംമൂട് ഡിവിഷനിലാണ് ഇടതു സ്ഥാനാർഥിയായി രമേശ് മത്സരരംഗത്തുള്ളത്.
കോവിഡ് കാലമായതിനാല്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വോട്ടര്‍മാരെ കാണുന്നതിനുള്ള തിരക്കിലാണ് ദമ്പതികള്‍. എട്ടുവയസ്സുകാരന് ഏക മകന് ധ്യാന്‍ രമേശിനെ ബന്ധുവീട്ടിലാക്കിയശേഷമാണ് ഇവര്‍ വോട്ടര്‍മാരെ കാണാനായി ഇറങ്ങുന്നത്. തെരഞ്ഞെടുപ്പും കഴിയുംവരെ അതിരാവിലെതന്നെ കാടിറങ്ങും. എസ്.ടി പ്രമോട്ടർകൂടിയാണ് ദീപിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.