പിടിയിലായവർ

ഓട്ടോ ഡ്രൈവറെ വെട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ

കാ​ട്ടാ​ക്ക​ട: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ ര​ണ്ടു​പ്ര​തി​ക​ളെ കാ​ട്ടാ​ക്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റ്റി​ച്ച​ൽ കോ​ട്ടൂ​ർ മു​ണ്ട​ണി​ന​ട എം.​എ​ൻ. ന​ഗ​റി​ൽ പ്ര​കാ​ശ് (38), പ്ര​ദീ​പ് (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 11ന് ​രാ​വി​ലെ പ്ര​തി​ക​ൾ നെ​ടു​മ​ങ്ങാ​ട് ശ​ങ്ക​ര​വി​ലാ​സ​ത്തി​ൽ ശി​വ​കു​മാ​റി​ന്‍റെ ഓ​ട്ടോ​റി​ക്ഷ സ​വാ​രി വി​ളി​ച്ചു. കാ​ട്ടാ​ക്ക​ട എ​ത്തി​യ​പ്പോ​ൾ വാ​ട​ക ചോ​ദി​ച്ച​തി​ന്​ ശി​വ​കു​മാ​റി​നെ ക​ട്ട​യ്ക്കോ​ട് ക​രി​യം​കോ​ട് റ​ബ​ർ എ​സ്റ്റേ​റ്റി​ൽ കൊ​ണ്ടു​പോ​യി മ​ര്‍ദ്ദി​ച്ച​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലം ജി​ല്ല​യി​ൽ ഒ​രു കൊ​ല​ക്കേ​സി​ലും നെ​യ്യാ​ർ​ഡാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണ്​ ഇ​രു​വ​രും. കാ​ട്ടാ​ക്ക​ട​യി​ലെ അ​ക്ര​മ​ത്തി​നു ശേ​ഷം കൊ​ല്ലം ജി​ല്ല​യി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.  

Tags:    
News Summary - Two persons were arrested in the case of slashing an auto driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.