കാട്ടാക്കട: നാല് റോഡുകൾ വന്നുചേരുന്ന കുറ്റിച്ചല്‍ ജങ്ഷന് അപകടക്കെണിയാകുന്നു. ഇവിടെ നിന്നാണ് കള്ളിക്കാട്, കോട്ടൂര്‍, കാട്ടാക്കട, നെടുമങ്ങാട് ഭാഗത്തേക്ക് വാഹനങ്ങൾ തിരിയുന്നത്. നെടുമങ്ങാട്-ഷൊര്‍ളക്കോട് മലയോര ഹൈവേയുടെ ഭാഗമായിവരുന്ന റോഡും കാട്ടാക്കട-കോട്ടൂര്‍ റോഡും സംഗമിക്കുന്നതും ഇവിടെയാണ്.
മുന്നറിയിപ്പ് ബോര്‍ഡുകൾ സ്ഥാപിക്കാത്തതിനാൽ വാഹനങ്ങളില്‍ കുറ്റിച്ചല്‍ ജങ്ഷനിലെത്തുന്നവര് പലപ്പോഴും കുഴങ്ങാറുണ്ട്. റോഡിനെക്കുറിച്ച് നിശ്ചയമുള്ളവര്‍ തിരക്ക് മാനിക്കാതെ വേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. കെ.എസ്.ആര്.ടി.സി ബസുകളും അമിത ലോഡുമായി വരുന്ന ടിപ്പര്‍ ലോറികളുമുള്‍പ്പെടെ ചീറിപ്പായുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പ്രയാസം നേരിടുന്നു. നെടുമങ്ങാട്-ഷൊര്‍ളക്കോട് മലയോര ഹൈവേയില്‍ കുറ്റിച്ചൽ ജങ്ഷനുസമീപം ആര്യനാട് റോഡിലും കള്ളിക്കാട് റോഡിലും കാട്ടാക്കട-കോട്ടൂർ റോഡിൽ രണ്ടിടത്തും വേഗം കുറക്കാൻ ഹമ്പുകൾ സ്ഥാപിക്കുകയോ സ്പീഡ് നിയന്ത്രിക്കാന്‍ സംവിധാനങ്ങൾ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
നെയ്യാര്‍ഡാം വിനോദസഞ്ചാര കേന്ദ്രം, കോട്ടൂര്‍ ആനവളർത്തൽ കേന്ദ്രം എന്നിവിടങ്ങളിലേക്കും തുറന്ന ജയില്‍, സ്വാശ്രയ കോളജുകള്‍ എന്നിവിടങ്ങളിലേക്കും പോകുന്നത് ഇതുവഴിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.