കാട്ടാക്കട: പൊലീസ് പിടികൂടുന്ന വാഹനങ്ങള്‍ പാതയോരങ്ങളില്‍ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു.മാറനല്ലൂര്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് പാതയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇത്തരം വാഹനങ്ങളില്‍ മോഷണവും പതിവാകുന്നു.
രണ്ടാഴ്ച മുമ്പ് മണ്ണ് കടത്തിയതിന് പിടികൂടിയ ലോറിയുടെ ബാറ്ററി മോഷണം പോയി. ഇതുസംബന്ധിച്ച് ലോറിയുടമ മാറനല്ലൂര്‍ നടവിള സ്വദേശി സുബിന് നല്കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. നിരീക്ഷണ കാമറകള്‍ പരിശോധിച്ചെങ്കിലും പ്രതികളെകുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല.
സ്റ്റേഷന് വളപ്പില്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ റോഡരുകില്‍ നിര്‍ത്തിയിടുന്നത്. വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ തക്ക വീതിയില്ലാത്ത മാറനല്ലൂര്‍-ന്നാവൂര് റോഡിലാണ് പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ യഥാസമയം വിട്ടുനല്‍കാന്‍ കഴിയാത്തത് സ്റ്റേഷന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.