കാട്ടാക്കട: രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച കാട്ടാക്കട ജോയൻറ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിനെ കുറിച്ച് വ്യാപക പരാതി. ഇതിനകം മൂന്ന് തവണ വിജിലൻസ് സംഘം റെയ്ഡ് നടത്തി. എന്നിട്ടും പരാതികളുടെ പ്രവാഹം. വാഹനങ്ങളുടെ രജിസ്ട്രേഷന്, ഡ്രൈവിങ് ലൈസന്‍സ് എന്നിവക്കായി നേരിട്ടെത്തുന്നവരോട് മോശമായി പെരുമാറുന്നതായും ഏജൻറുമാരില്ലാതെ എത്തുന്നവരെ വട്ടം ചുറ്റിക്കുന്നതായും ആര്.സി ബുക്ക്, ഡ്രൈവിംങ് ലൈസന്‍സ് എന്നിവ യഥാസമയം നല്‍കാതെ പിടിച്ചുെവച്ചിരിക്കുന്നു തുടങ്ങിയവയാണ് പ്രധാന പരാതികള്‍.
ആർ.ടി ഓഫിസിൽ കഴിഞ്ഞ ദിവസം വിജിലൻസ് സംഘം പരിശോധന നടത്തിയപ്പോള്‍ കാല്‍ലക്ഷത്തോളം രൂപയും കണ്ടെടുത്തു.
കാട്ടാക്കട ആർ.ടി ഓഫിസിൽ ലോബിയാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഇതിനുപിന്നില്‍ ഓഫിസ് തുടങ്ങിയപ്പോള്‍ മുതലുള്ളവരാണെന്നുമാണ് പരാതി. അടുത്തിടെ പുതിയ ജെ.ആര്.ടി.ഒ ചാർജെടുത്ത് പ്രവര്‍ത്തനം സുഗമമാക്കന്‍ ശ്രമിക്കുന്നെങ്കിലും ഒരുസംഘം അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. അഴിമതിക്കാര്‍ക്ക് ഉന്നതരുമായുള്ള ബന്ധമാണ് പ്രശ്നങ്ങള്‍ അവസാനിക്കാത്തതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.