കാട്ടാക്കട: കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ മുന്നണികളുടെ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്ന മൂവരും യുവാക്കൾ. പഞ്ചായത്തിെൻറ ചരിത്രത്തിലാദ്യമായാണ് യുവസംഘം തെരഞ്ഞെടുപ്പിനെ നയിക്കുന്നതും. കുറ്റിച്ചല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് കോട്ടൂര്‍ സന്തോഷ്, സി.പി.എം കുറ്റിച്ചല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഭിലാഷ് എന്നിവര്‍ സമപ്രായക്കാരാണ്; നാൽപത്തിനാലുകാർ. ബി.ജെ.പി കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡൻറ് മുരുകന് രേണ്ടാണം കൂടുതല്‍ ആഘോഷിച്ചയാളും, വയസ്സ് 46.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ മൂവരും അഞ്ച് വര്‍ഷത്തോളമായി കുറ്റിച്ചല്‍ പഞ്ചായത്തില്‍ പാര്‍ട്ടിയുടെ അധ്യക്ഷ പദവികളെത്തിയിട്ട്. പരുത്തിപ്പള്ളി സര്‍ക്കാര്‍ ഹൈസ്കൂളില്‍ നിന്നും 92ല്‍ പഠനം കഴിഞ്ഞിറങ്ങിയ സന്തോഷും അഭിലാഷും തുടര്‍ പഠനകാലത്തും പിന്നീടും പാരലല്‍ കോളജ് അധ്യാപകരായിരുന്നു. ബിരുദ പഠനം കഴിഞ്ഞ മുരുകന് വിദേശത്ത് ജോലി തേടിപ്പോകുകയും ചെയ്തു. മൂവരും 2010ഓടെയാണ് സജീവ രാഷ്ട്രീരംഗെത്തത്തുന്നത്. മൂവരും പഞ്ചായത്തിെൻറ നേതൃസ്ഥാനത്തെത്തിയശേഷമുള്ള ആദ്യ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പാണിത്.
മൂവരും രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും ഉപജീവനാർഥം ജോലികളിലും സജീവമാണ്. റബര്‍ ടാപ്പിങ് തൊഴിലാളിയാണ് അഭിലാഷ്. പുലര്‍ച്ചെ റബർ തോട്ടത്തിലിറങ്ങിയാൽ എട്ടിന് മുമ്പ് ജോലി തീരും. പാരലല്‍ കോളജ് അധ്യാപകനായി പുതുതലമുറക്ക് അറിവ് പകര്ന്നുനല്കുകയാണ് 92ലെ പത്താം ക്ലാസ് ഡിസ്റ്റിങ്ഷൻ ജേതാവായ സന്തോഷ്. പിതാവ് നടത്തിയിരുന്ന വര്‍ക്ഷോപ്പ് ഇപ്പോള്‍ നടത്തുകയാണ് മുരുകന്.സ്ഥാനാർഥികളെ നിശ്ചയിച്ച് അങ്കപുറപ്പാട് തുടങ്ങിയതോടെ മൂവർക്കും ഇപ്പോള്‍ ഉറക്കിമില്ലാത്ത നാളുകളാണ്. തിരക്കുകളിലേക്ക് ഒഴുകിപ്പരന്നും എല്ലായിടത്തും കണ്ണെത്തിച്ചുമെല്ലാം സമയം ചുരുട്ടിപ്പിടിച്ചുള്ള ഒാട്ടമാണെപ്പോഴും.
ലീഡറുടെ റോളില്‍ സ്ഥാനാർഥികളെ ദിവസവും കളരിയില്‍ സജീവമാക്കുകയാണ് സന്തോഷ്. പാര്‍ട്ടിയെ സജീവാക്കി ഹെഡ്മാസ്റ്ററായി സ്ഥാനാർഥികൾക്ക് ഊര്‍ജം നല്‍കുകയാണ് അഭിലാഷ്. ഭാര്യ ജയന്തി സ്ഥാനാർഥിയായതോടെ ഇരട്ടിപ്പണിയും നേതാവിെൻറ ഉത്തരവാദിത്തവും നിർവഹിക്കുകയാണ് മുരുകന്.
യു.ഡി.എഫിലെ വിമതശബ്ദങ്ങളെ നിശബ്ദരാക്കി സ്ഥാനാർഥികളെ അണിനിരത്തിയത് ഇക്കുറി യു.ഡി.എഫിന് ആശ്വാസത്തിന് വകയുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഒറ്റക്കെട്ടായി പാർട്ടിെയ ചലിപ്പിക്കാൻ കഴിയുന്നുവെന്നത് ഇടതുമുന്നണിക്കും ആത്മവിശ്വാസമേകുന്നുണ്ട്. എന്‍.ഡി.എയിലെ യുവാക്കളെ രംഗത്തിറക്കാനായതാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.