അ​ഖി​ൽ

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിന തടവ്

കാ​ട്ടാ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ട് വ​ർ​ഷം വെ​റും ത​ട​വും 50,000 രൂ​പ പി​ഴ​യും കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി വി​ധി​ച്ചു. വി​ള​വൂ​ർ​ക്ക​ൽ പെ​രു​കാ​വ് പൊ​റ്റ​യി​ൽ ശോ​ഭ ഭ​വ​നി​ൽ അ​ഖി​ൽ (27) നാ​ണ് പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ര​മേ​ഷ്‌​കു​മാ​ർ ശി​ക്ഷ​വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഡി. ​ആ​ർ. പ്ര​മോ​ദ് ഹാ​ജ​രാ​യി.

പി​ഴ​തു​ക അ​തി​ജീ​വി​ത​ക്ക്​ ന​ൽ​ക​ണം. തു​ക ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ എ​ട്ട് മാ​സം ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്ക​ണം. കെ.​എ​സ്.​ആ​ർ.​ടി.​സി. യി​ലെ വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ഖി​ലി​നെ കേ​സി​ൽ പ്ര​തി​യാ​യ​തോ​ടെ കോ​ർ​പ്പ​റേ​ഷ​ൻ ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു. 2017 ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യി​ട്ടും ക്രൂ​ര​മാ​യി അ​ഖി​ൽ മ​ർ​ദി​ച്ചു. ആ​ഹാ​ര​വും വെ​ള്ള​വും ന​ല്‍കാ​തെ മു​റി​ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ടു. മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​യു​ടെ ആ​ദ്യ ശി​ക്ഷാ​വി​ധി​യാ​ണി​ത്.

Tags:    
News Summary - Young man sentenced to 10 years rigorous imprisonment in the case of abducting and torturing a girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.