കവർച്ച നടന്ന വീടിന്‍റെ അലമാര തുറന്നിട്ട നിലയിൽ

ടെക്നോപാർക്കിന് സമീപം വീട് കുത്തിത്തുറന്ന് കവർച്ച

ക​ഴ​ക്കൂ​ട്ടം: ടെ​ക്നോ​പാ​ർ​ക്കി​ന് സ​മീ​പം വീ​ട്ടി​ൽ ക​വ​ച്ച; ഒ​മ്പ​ത്​ പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. ക​ഴ​ക്കൂ​ട്ട​ത്ത് ടെ​ക്നോ​പാ​ർ​ക്കി​ന് സ​മീ​പം നി​ള ന​ഗ​ർ ക​ട​മ്പാ​ട് വീ​ട്ടി​ൽ സു​രേ​ന്ദ്ര​ന്റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. സ്വ​ർ​ണ​വും 4000 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്. വ്യാ​ഴാ​ഴ്ച വീ​ട്ടു​കാ​ർ വി​വാ​ഹ​ത്തി​ന് പോ​യ സ​മ​യ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ വൈ​കു​ന്നേ​ര​മാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ല​മാ​ര​യി​ലി​രു​ന്ന പ​ണ​മെ​ടു​ക്കാ​നാ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ര​ണ്ടു​മു​റി​ക​ളി​ലെ​യും അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണം ന​ഷ്ട​മാ​യി. വീ​ട്ടി​നു​പു​റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്. പൂ​ട്ടു​ക​ൾ പൊ​ളി​ക്കാ​ത്ത​തി​നാ​ലാ​ണ് ക​വ​ർ​ച്ച തി​രി​ച്ച​റി​യാ​ൻ വൈ​കി​യ​ത്. സ​മീ​പ​ത്തെ സി.​സി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ര​ല​ട​യാ​ള​വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക്കും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - House burglary near Technopark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.