കഴക്കൂട്ടം: വിദേശത്ത് ജോലി നേടുന്നതിനായി പാസ്പോർട്ടിനായി വ്യാജ രേഖകൾ ചമച്ച് തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിൽ ഹാജരാക്കിയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് വ്യാജരേഖകളെടുക്കാൻ സഹായിക്കുകയും പൊലീസ് വെരിഫിക്കേഷനിൽ ഇടപ്പെട്ട് പാസാക്കാൻ സഹായിക്കുകയും ചെയ്ത തുമ്പ പൊലീസിലെ സിവിൽ പൊലീസ് ഓഫിസർ അൻസിൽ അസീസിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണസംഘം. ഇതിന്റെ ഭാഗമായി അൻസിൽ അസീസിന്റെ വെമ്പായം കൊഞ്ചിറയിലെ വീട്ടിലും കഴക്കൂട്ടത്തെ ഭാര്യവീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി.
വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുമ്പ പൊലീസിലെ 20 ഓളം പാസ്പോർട്ട് അപേക്ഷകൾ പരിശോധിച്ചതിൽ 13 എണ്ണത്തിലും ഇയാളുടെ ഇടപെടൽ കണ്ടെത്തി.
മറ്റ് സ്റ്റേഷനുകളിൽ റൗഡി ലിസ്റ്റിൽപെട്ട പ്രതികൾക്കുപോലും പാസ്പോർട്ട് എടുക്കുന്നതിന് തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ അഡ്രസ് ഉണ്ടാക്കുകയും വ്യാജ ഇലക്ഷൻ ഐഡി കാർഡ് നിർമിക്കുന്നതിന് ഒത്താശ നൽകിയതും ഇയാളാണെന്ന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.