തിരുവനന്തപുരം: തലസ്ഥാനത്ത് കലാ കൗമാരത്തിന്റെ ഒത്തുചേരലായി കേരള സർകലാശാല യുവജനോത്സവം രണ്ടുനാൾ പിന്നിടുമ്പോൾ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് മുന്നിൽ. മുൻവർഷത്തെ ജേതാക്കളായ ഇവാനിയോസ് 52 പോയന്റുമായി ഒന്നാമത് തുടരുന്നു. കഴിഞ്ഞവർഷത്തെ രണ്ടാംസ്ഥാനക്കാരായ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് 46 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. 32 പോയന്റുമായി തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജ് മൂന്നാംസ്ഥാനത്തും 17 പോയന്റുമായി തിരുവനന്തപുരം വഴുതക്കാട് ഗവ.വിമൻസ് കോളജ് നാലാംസ്ഥാനത്തുമുണ്ട്.
കലാപ്രതിഭ പട്ടത്തിനുള്ള പോരാട്ടത്തിൽ 10 പോയന്റുമായി മാർ ഇവാനിയോസ് കോളജിലെ ബി. മുരളി കൃഷ്ണയാണ് മുന്നിൽ. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളജ് ഓഫ് എജുക്കേഷനിലെ സാരംഗ് സുനിൽ ആറ് പോയന്റുമായി തൊട്ടുപിന്നിലുണ്ട്. എട്ട് പോയന്റുമായി കേരള യൂനിവേഴ്സിറ്റി കാമ്പസിലെ ജെ. കൃഷ്ണപ്രദീപ് കലാതിലകപ്പട്ടം പിടിക്കാൻ മുന്നിലുണ്ട്. തിങ്കളാഴ്ച വരെ നടക്കുന്ന കലോത്സവത്തിൽ 102 ഇനങ്ങളിൽ എട്ട് വേദികളിലായി 250 കോളജുകളിൽനിന്നുള്ള വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.